Saturday, October 2, 2010

ചങ്ങാതി അസ്സലം

ചങ്ങാതി അസ്സലം അയച്ചു തന്നത്


റിയാസിക്കയുടെ ചങ്ങാതിയും സഹ പ്രവര്‍ത്തകനും ആയിരുന്ന ജോബിന്‍ അഗസ്റ്റിന്‍  (28 ) ബസില്‍ നിന്ന് തെറിച്ചു വീണ്  ഒക്ടോബര്‍ 2 /2010 നു മരിച്ചു.




                                                                             റിയാസിക്കയും ജോബിനും                                                                                                                                   

                                                                        റിയാസിക്കയും ജോബിനും                                      

isameel said...
ജോബിനു വേണ്ടി മലപ്പുറത്ത് പെണ്ണന്വേഷിച്ച് നടക്കുകയായിരുന്നു ഞാന്‍. ചേട്ടന്‍ ചെറുപ്പത്തിലേ പെണ്ണു കെട്ടി എന്നു മാത്രമാണ് അവന്‍ എന്നോട് പറഞ്ഞിരുന്നത്. പക്ഷേ, കോട്ടയം പോലൊരു ജില്ലയില്‍ 22/24 വയസിനിടക്ക് ഒരുത്തന്‍ പെണ്ണു കെട്ടിയത് എന്ത് കൊണ്ട് എന്ന് അന്വേഷിക്കാനുള്ള ബുദ്ധി അന്ന് പോയില്ല. ഓ... മലപ്പുറത്തുകാരെ പോലെ ഇവര്‍ക്കും ബുദ്ധി വെച്ചല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയാണ് ചെയ്തത്. ജോബിന്‍ പോയ ശേഷം മാത്രമാണ് അവന്‍ പറയാതിരുന്ന അവന്റെ ജീവിത പശ്ചാതലവും മറ്റും ഞാനറിഞ്ഞത്. വിവാഹിതയായി ഒന്നര മാസത്തിനു ശേഷം വേര്‍പിരിഞ്ഞ, അവനേക്കാള്‍ ഒരു വയസിനു മൂത്ത ഒരു പെണ്‍കുട്ടിയെ, അതും മിശ്ര വിവാഹിതരുടെ മകളായ ഒരുത്തിയെ വിവാഹം കഴിക്കാന്‍ അവന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മലപ്പുറത്ത് നിന്ന് കണ്ട് അവനിഷ്ടപ്പെട്ട, കോളജില്‍ എന്റെ അനിയത്തിയായി പഠിച്ച ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അവന് വട്ടോ എന്ന് കരുതി ഞാന്‍ ആ കാര്യം വല്ലാതെ മുന്നോട്ട് കൊണ്ടു പോയിരുന്നുമില്ല. അവന്റെ മരണ ശേഷം എനിക്ക് മനസിലാകുന്നു, എന്ത് കൊണ്ട് അങ്ങിനെയെങ്കില്‍ അങ്ങിനെയുള്ള ഒരു കുട്ടിയെ വിവാഹം കഴിക്കാന്‍ അവന്‍ താല്‍പര്യപ്പെട്ടു എന്ന്. ജോബിനേ... ഇത്രമേല്‍ സാമൂഹികാശരണത്വത്തിന്റെ നിശബ്ദ കാലങ്ങള്‍ നീ ഉള്ളില്‍ കൊണ്ടു നടക്കുകയായിരുന്നെന്ന് തീര്‍ച്ചയായും അറിഞ്ഞിരുന്നില്ല. പ്രിയപ്പെട്ട അനിയാ... അത് പറയാതിരുന്നത് നന്നായി, അഭിമാനിയായി... മികവുറ്റവനായി തന്നെ ഞങ്ങളുടെ കണ്‍മുന്നില്‍ നിന്ന് മറയുവാന്‍ നിനക്ക് പടച്ചവന്‍ അവസരം നല്‍കിയല്ലോ...

Friday, October 1, 2010

ചങ്ങാതി ഷബീറലി




റിയാസ്‌......!!!!
ഒരു വാക്കുപോലും മിണ്ടാതെ നീ പോയോ ...??
ഇല്ല ...
നീ ഒരിക്കലും ഞങ്ങളില്‍ നിന്ന് പിരിഞ്ഞിട്ടില്ല
ഞങ്ങളുടെ മനസ്സുകളില്‍ നിന്ന് ഒരിക്കലും നീ പോകില്ല ...!!
എന്തിനെയും പുഞ്ചിരിയോടെ നേരിട്ട ..
എന്നും നന്മകള്‍ മാത്രം സമ്മാനിച്ച പ്രിയ സഹോദരാ......
നീ ഭാഗ്യവാനാണ് സഹോദരാ ...
നീ യാത്രക്ക് തിരഞ്ഞെടുത്ത സമയം വളരെ നന്നായിരിക്കുന്നു
ഒരു റമദാനെ യാത്ര യാക്കി കൊണ്ടാണല്ലോ നീ പടിയിറങ്ങുന്നത്
റമദാനിലൂടെ സംസ്കരിച്ചെടുത്ത മനസ്സുമായി ....
നന്മകള്‍ നിറഞ്ഞ മനസ്സുമായി ....!!
അതില്‍ വീണ്ടും കറകള്‍ വന്നു മൂടും മുന്‍പ്‌  ...
പക്ഷെ ...ഇത്ര നേരത്തെ ...!!
എല്ലാം ദൈവ ഹിതം
നാഥന്റെ  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ ...!!!.