Monday, September 20, 2010

ചങ്ങാതി ജിഷ പറഞ്ഞത്


എന്താ പറയാ? :-(  ഒന്നും പറയാനില്ല... 
റിയാസിക്ക മരിച്ചു.. :-(
:-(  ഒരു പുഞ്ചിരി കൊണ്ടു മുന്നില്‍ നില്‍ക്കുന്നയാളുടെ എല്ലാ സങ്കടങ്ങളും മായ്ച്ചു കളയുന്ന ചങ്ങാതി ഇനിയില്ല  ... 
ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നയാള്‍  ഇന്ന്  അതെ നേരത്ത് ശവ മഞ്ചത്തില്‍  വെള്ള തുണിയില്‍.... ഹൊ.. നെഞ്ച് തകര്‍ന്നു പോകുന്നു... ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി, പുലര്‍ച്ചെ നമസ്കാരവും കഴിഞ്ഞ് കിടന്നിട്ട് റിയാസിക്ക പിന്നെ ഏഴുന്നേറ്റില്ല ..  ഇന്ന് രാത്രിയില്‍ ചരമ പേജ് ചെയ്യണമെന്നു നേരത്തെ ഡ്യൂട്ടി കിട്ടിയ റിയാസിക്ക ഇന്ന് രാവിലെ പത്രത്തില്‍ ചരമ പേജില്‍ .... :-(
കുറെ ദിവസങ്ങളായി ശരിക്ക് ഉറങ്ങിയിട്ട്  ... ഇന്നത്തെ ഓഫ്‌ ഡേ   ഉറങ്ങി തീര്‍ക്കണമെന്ന് പറഞ്ഞാണ് പോയത്! അറം പറ്റി പോയല്ലോ! അവസാന ഉറക്കത്തിലേക്കു റിയാസിക്ക ആണ്ടു പോയത് റിയാസിക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല...  :-(
ആ ഉമ്മച്ചിയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും?   രാത്രി ഡ്യൂട്ടി  കഴിഞ്ഞു വന്ന മകന് ചായ ഫ്ലാസ്കില്‍ എടുത്തു  വച്ചെന്നു പറയാന്‍ ചെന്നതാണ് ആ അമ്മ..  എഴുന്നേല്‍ക്കാന്‍  വയ്യ ഉമ്മച്ചീയെന്നു  പറയാന്‍ പോലും.... ഈശ്വരാ... 26 വയസിലേ  തിരിച്ചെടുക്കാന്‍ മാത്രം, നീ റിയാസിക്കയെ അത്രേം സ്നേഹിക്കേണ്ടായിരുന്നു  ... അല്ലെങ്കിലും നീയൊരു ക്രൂരനാണ്... 
സൌഹൃദം ഹൃദയത്തില്‍ തുടങ്ങുന്നു എന്നു കാണിച്ചു തന്നയാളാണ്  റിയാസിക്ക... ഇന്ന് റിയാസിക്കയുടെ  ഹൃദയം മണ്ണിനടിയിലാണ്...  പക്ഷെ... ഒരുകാലത്തും  അവസാനിക്കാത്ത സൌഹൃദം കടമിട്ടിട്ടാണ്  റിയാസിക്ക പോയത് ... 
പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങളൊക്കേം  ഫലിക്കുമായിരിക്കും! റിയാസിക്കയും സ്വപ്നം കണ്ടോ?  പുലര്‍ച്ചെ സ്വപ്നം കാണിച്ചാണോ ദൈവമേ നീ അങ്ങോട്ട്‌ കൊണ്ടു പോയത്? വേണ്ടായിരുന്നു  
http://theechilla.blogspot.com/2010/09/blog-post.html

Tuesday, September 14, 2010

No comments:

Post a Comment