Wednesday, September 15, 2010

Tuesday, August 3, 2010


തൃശൂരില്‍ ബി.വി.ബിയില്‍ ജേണലിസം ചെയ്യുമ്പോളാണ്, എല്ലാവരും പ്ലാച്ചിമടയില്‍ പോകാന്‍ തീരുമാനിച്ചു. ^അറുബോറന്‍ ക്ലാസുകളില്‍ നിന്ന് ജംപ് ചെയ്യുക ^ഉദ്ദേശ ശുദ്ധി നിശ്കളങ്കം^ കുടിവെള്ളത്തിനായി ജീവിതം സമരമാക്കിയ ഒരു ദേശത്തിന് കൂറ് പ്രഖ്യാപിക്കുക എന്നതും ലക്ഷ്യമായിരുന്നു. കുടല്‍ പുറത്തേക്ക് തെറിക്കുമോ എന്ന് തോന്നിപ്പോകും അവരുടെ മുദ്രാവാക്യം കേട്ടാല്‍.അത്രയ്ക്കും ഊര്‍ജമെടുത്താണ് തൊണ്ട കീറി അവര്‍ വായുവില്‍ മുഷ്ടി എറിയുന്നത്. മൂന്ന് വര്‍ഷം മുമ്പ് കര്‍ണ്ണപടങ്ങളില്‍ വന്നടിച്ച ആ തീക്കാറ്റ് ഇപ്പോഴും ഉള്ളം പൊള്ളിക്കുന്നു.
കെ.എസ്.ആര്‍.ടി.സിയെയും സ്വകാര്യബസിനെയും ടൂറിസ്റ്റ് വാഹനമാക്കിയാണ് യാത്ര.അന്ന് ജിഷ കണ്ടക്ടര്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച കുറിപ്പടി വായിച്ചതോര്‍ത്ത് കരച്ചിലാണ് വരുന്നത്.'അടിച്ചു തകര്‍ക്കണമെന്ന്' കരുതിയവരും ഒപ്പമുണ്ട്. ഉച്ചമയക്കത്തിലാണ് പെരുമാട്ടി പഞ്ചായത്തും കടന്ന് ഊഷര ഭൂമിയിലെത്തിയത്.സമരക്കാരെ കണ്ടു, സംസാരിച്ചു,റാഫിസാറിന്റെ ക്ലാസില്‍ നിന്ന് കിട്ടിയ മുഴുവന്‍ ആവേശവും പേറി എടുത്താല്‍ പൊങ്ങാത്ത കാമറ തോളത്ത് തൂക്കിയവര്‍ ആ പാവങ്ങളെ നിര്‍ത്തിയും ഇരുത്തിയും പൊരിച്ചും പോസ് ചെയ്യിപ്പിച്ചു.ആയുസില്‍ കഞ്ഞിയെ വെറുത്തവര്‍പോലും മയിലമ്മയ നല്‍കിയ 'അവയിലബിള്‍' വറ്റ് വാങ്ങിക്കഴിച്ച് വയര്‍ തലോടി.
സന്ദര്‍ശക ബുക്കില്‍ ഒപ്പുചാര്‍ത്തി പ്ലാച്ചിമടയോട് യാത്ര പറഞ്ഞു. ഇനി ഒരുപക്ഷെ, ഇവിടേക്ക് വണ്ടി കയറിക്കൊള്ളണമെന്നില്ല. പാലക്കാട്ട് നിന്ന് തൃശൂരിലേക്കുള്ള ബസിലാണിപ്പോള്‍ യാത്ര.പലരും 'തൂക്കിത്തുടങ്ങി'. ഉറക്കം നഷ്ടപ്പെട്ടഒരാളാണ് ആ കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയത്. കൂട്ടത്തിലെ 'ഐ.എം.എഫും വേള്‍ഡ് ബാങ്കും' സ്ത്രീകളുടെ സീറ്റിലിരുന്ന് കൊക്കകോള കുടിച്ച് വയര്‍ വീര്‍പ്പിക്കുന്നു! അവരുടെ വയര്‍ കൊക്കപ്പുഴു തിന്നുപോകട്ടെ.എന്നാലും മയിലമ്മ പൊറുക്കില്ല.

1 comments:




nishitha said...
കൊക്കപ്പുഴു തിന്നു പോകട്ടെ!!  August 19, 2010 12:19 PM 

No comments:

Post a Comment