Thanks Jisha for reposting your friend Riyaskas blog, heard from someone that his last post was about his teacher, whos my beloved mother. And google took me to the blog.
Lets pray that God give them both a peaceful life hereafter.
Thanks again.
Afroz Kannancheri
God ordered me to come to Him , so I had to leave you.. But, please pray for my soul, my family and friends those who are in Earth!N.K.Riyas Aluva(who introduced himself as "MEDIA ACTIVIST", told himself as "Mr.Cool", was interested in Sports, Traveling, reading and Cinema. had a blog called "vattappojyam", now he cant operate it, so I have copied all his posting to a new blog, copied everything including all the comments he had received too)
Tuesday, September 28, 2010
Monday, September 27, 2010
ചങ്ങാതി PZ അബ്ദുല്‍ രഹീം ഉമരി
ചങ്ങാതി PZ അബ്ദുല്‍ രഹീം ഉമരി പറഞ്ഞത്
അന്ന് സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച പലചരക്ക് കടയില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങി കടക്കാരന് അബ്ബാസ്കയുമായി മദ്രാസ് യൂനിവേഴ്സിടി വിശേഷങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ആണ് നാട്ടുകാരന് ആഷിഫ് ,കൊടുങ്ങല്ലൂരില്‍ നിന്നും ഫോണ വിളിച്ചു പറഞ്ഞത്
"എടാ നമ്മുടെ റിയാസ് എന്‍ കെ മരിച്ചെന്നു "സ അദ് വിളിച്ചു പറഞ്ഞു .ഉറങ്ങി ക്കിടക്കുമ്പോള്‍ മരണം സംഭവിച്ചതാണ് എന്നാണു പറയുന്നത് .അസരിനു ശേഷം മയ്യിത്ത് എടുക്കും .ഞാന്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരാണ് .എനിക്ക് വരാന്‍ പറ്റുമോന്നു അറിയില്ല പരമാവധി ശ്രമിക്കാം"
സമയം 11 മണി ആയിട്ടുണ്ട് .വേഗം വീട്ടില്‍ ചെന്ന് പറഞ്ഞു .വേഗം കുളിച്ചു .ഭക്ഷണവും കഴിച്ചു .സ അദ് നോട് വിളിച്ചു ബസ് റൂട്ട് ചോദിച്ചു .ത്വാഹിരിനെ വിളിച്ചു മരണ വാര്‍ത്ത പറഞ്ഞു .കുഞ്ഞിനു വിളിച്ചു കാരണം തിരക്കി .പറവൂര്‍ സലിം എപ്പോള്‍ പോകുമെന്ന് അന്വേഷിച്ചു .ആരെയും കാത്തു നില്‍ക്കേണ്ടതില്ല മയ്യിത്ത് വേഗം എടുക്കും എന്ന് സ അദ് പറഞ്ഞതിനാല്‍ ആഷിഫിനെ പ്പോലും വെയ്റ്റ് ചെയ്യാതെ വേഗം ആലുവക്ക് വിട്ടു .
ബസ് യാത്രയില്‍ മുഴുവന്‍ തളിക്കുളത്തെ 6 വര്‍ഷ ജീവിതം ലൈവ് ആയി വന്നു കൊണ്ടിരുന്നു .എന്നും മുഖത്തു വിരിയുന്ന ഇളം പുഞ്ചിരി .റിയാസിന്റെ ഹെയര്‍ സ്ടയില് .ബീ ഏ ക്ലാസ്സിലേക്ക് ഒരു ബുക്കും പിടിച്ചു പാവത്താനെ പ്പോലെ നടന്നു നീങ്ങുന്ന പാവം റിയാസ് .വാദി രഹ മയില്‍ പഠിച്ചിരുന്നത് കൊണ്ടാവാം,യതീം ആയിരുന്നത് കൊണ്ടുമാവാം ക്ലാസ്സിലെ അന്നത്തെ വാടാനപ്പള്ളി ഒര്ഫനെജില്‍ പഠിച്ചു വന്ന സുബൈര്‍ ,ഹകീം ,അലി തുടങ്ങിയ നമ്മുടെ സുഹൃത്തുക്കളോട് വളരെ അടുപ്പവും സ്നേഹവും പുലര്‍ത്തിയിരുന്ന അവരോടൊപ്പം ബെഞ്ചില്‍ ഇരുന്നിരുന്ന റിയാസ് .തല വേദന വന്നാലുള്ള ഡിസ്കില്‍ തല വെച്ചുള്ള കിടത്തം ."ആനേ സെ ഉസ്കെ ആയെ ബഹാര്‍ ജാനേ സെ ഉസ് കെ ജായേ ബഹാര്‍ "[അവന്റെ വരവോടെ വസന്തം വന്നെത്തും അവന്റെ വിട പറച്ചിലോടെ ആ വസന്തം പൊയ് പോവും "] എന്ന റാഫിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ പഴയ കൊടിയത്തൂര്‍ വാദി രഹ മയിലെ ഓര്‍മ്മകള്‍ അലയടിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് എന്നെ ക്കൊണ്ട് പലപ്പോഴും പാടിച്ചിരുന്ന രംഗം.ആ വരികളെ അന്വര്‍ഥമാക്കി ക്കൊണ്ട് റിയാസ് ഒന്നും മിണ്ടാതെ കടന്നു കളഞ്ഞു .പറന്നകന്നു .സ്പോര്‍ട്സിനു പൊരി വെയിലത്തും പൊടിയിലും തൊപ്പിയും വെച്ച് ഓടി നടക്കുന്ന പാവം റിയാസ് .കോതമംഗലം റിയാസിന്റെ ഇക്കയുടെ /ഇത്തയുടെ കല്യാണം കഴിഞ്ഞു വരുന്ന വഴി എന്‍ കെ യുടെ വീട്ടില്‍ അതിഥികള്‍ ആയതും വലിയൊരു പ്ലേറ്റ് നിറയെ മിച്ചറും ബിസ്ക്കറ്റും കട്ടന്‍ ചായയും കൊണ്ട് ഗംഭീര സല്‍ക്കാരം തന്ന രംഗം .വല്യുമ്മയും ഉമ്മയും ഒക്കെ സംസാരിച്ച നിമിഷങ്ങള്‍ .തളികുളം പള്ളിയില്‍ അവനിരുന്നു പഠിക്കുന്ന മൂലകള്‍
മിമ്ബരിന്റെ സൈഡ് നീല പെയിന്റടിച്ച തൂണ് ,കോണിപ്പടിയുടെ അടിയില്‍ ഉള്ള ഡസ്ക് ,കാന്റീനിലെ ചായകുടി ............അവന്റെ ഓര്‍ക്കുട്ട് ..... ഫെയ്സ് ബുക്ക് .....ബ്ലോഗ് ....എല്ലാം ഇങ്ങനെ ജീവിച്ചു നില്ക്കുന്നു .
ആലുവ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റ് എത്തി .കുഞ്ഞിന്റെ വിളി "ഇപ്പോള്‍ എവിടെ എത്തി. അഫ്സലും ഇസ്മായിലും അനീസും ഒക്കെ പുറപ്പെട്ടിടുണ്ട് ചിലപ്പോള്‍ ബേപ്പൂരും വന്നേക്കും" ആലുവ മാതാ മാധുര്യാ തിയേറ്റര്‍ സ്റ്റോപ്പില്‍ നിന്നും പെരുമ്പാവൂര്‍ ബസ് കയറി നാലാം മൈല്‍ ടിക്കറ്റ് എടുത്തു .നിമിഷ നേരം കൊണ്ട് എത്തി .ഒരു മരണം അടുത്തെങ്ങും നടന്നതിന്റെ യാതൊരു വിധ പ്രതീതിയും പരിസരത്തു കണ്ടില്ല .ഉച്ച സമയം 2 30 ആയതിനാലാവണം .അതോ സ്ഥലം മാറിയോ .ചുറ്റും നോക്കുമ്പോള്‍ ഇടുക്കി മന്‍സൂര്‍ ഹോട്ടെലില്‍ നിന്നും ഇറങ്ങി വന്നു സലാം പറഞ്ഞു .വിശേഷങ്ങള്‍ തിരക്കി .വീട് ദിശ പറഞ്ഞു തന്നു .വീട്ടിലേക്കു നടന്നു .
നടക്കും തോറും ആരോ മരിച്ച പ്രതീതി പരിസരങ്ങളില്‍ ദൃശ്യമായി .
ചിലര്‍ യാസീന്‍ ഓതുന്നു .മയ്യിത്ത് കട്ടിലില്‍ വെള്ള പ്പുടവയില്‍ മന്ദ സ്മിതനായി മറ്റൊരു ചങ്ങാതിയോട് പറഞ്ഞ പോലെ "കുറെ നാളായി നന്നായൊന്നു ഉറങ്ങിയിട്ട് .വീട്ടില്‍ ചെന്നട്ട് വേണം നന്നായൊന്നു ഉറങ്ങാന്‍ "
അല്ലെങ്കില്‍ പെരുന്നാള്‍ സന്ദേശത്തില്‍ അവന് അയച്ച പോലെ "ഹായ് എന്ത് പെരുന്നാള്‍ .നന്നായി കിടന്നുറങ്ങി .നിങ്ങളുടെ പെരുന്നാള്‍ സൂപ്പര്‍ ആയല്ലോ .അതുകൊണ്ട് എനിക്കും സന്തോഷം "
അവന് ദീര്‍ഘമായി കിടന്നുറങ്ങുന്നു .തളിക്കുളത്ത് പഠിച്ചിരുന്ന കാലത്ത് കണ്ട ക്ഷീണിച്ച മുഖവുമല്ല നല്ല തേജസ്സാര്‍ന്ന പുഞ്ചിരിക്കുന്ന മുഖം .കണ്ണട വെച്ചിട്ടില്ലെന്നു മാത്രം .അപ്പുറത്തെ റൂമുകളില്‍ നിന്നും പല സ്ത്രീകളും കരയുന്നുണ്ട് .കണ്ണീര് തുടക്കുന്നുണ്ട് .ഉമ്മയുടെ ശബ്ദം അപ്പോഴൊന്നും കേള്‍ക്കുന്നില്ല .റിയാസിന്റെ മുഖത്തോടൊപ്പം ഒരു പാട്
നിശബ്ദ വികാരങ്ങള്‍ കൂടി മനസ്സിലെക്കാവാഹിച്ചു പുറത്തേക്കിറങ്ങി .കൂടെ കോതമംഗലം ഷെമീരും.
പുറത്തു മജീദ് ആലുവ ,റഷാദ് ആലപ്പുഴ [മാധ്യമം ]മുജീബ് തായിക്കാട്ടുകര [കണ്ണട ].ഏവരും റിയാസിന്റെ വിയോഗത്തെ പല രീതിയില്‍ പങ്കിടുന്നു .കുറച്ചു കഴിഞ്ഞു അനീസ് പട്ടാളം അനിയന് അനസ് ഇരുവരും വന്നു .പിന്നെ അഫ്സല് ,അനീസ് മാള,മന്‍സൂര്‍ അലി കരുവാരക്കുണ്ട് .പീ ഡീ അബ്ദു റസാക്ക് മൌലവിടെ മകന് ബഷീര്‍ക്ക ,മാധ്യമം കൊച്ചി യിലെ വണ്ടിക്കു നിറയെ സഹ പ്രവര്‍ത്തകര്‍ ശാഫിടെ ഇക്ക ഹുസ്സൈന്ക,എം കെ എം ജാഫര്‍ ,അമീര്‍ മാഷ് [സ്ടാടിടിക്സ് മാഷ് ].അപ്പോഴേക്കും അസര്‍ ബാങ്ക് കൊടുത്തു .നമസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ ഷെയ്ഖു ഉസ്താദ് ,ഫൈസി ,ഇബ്രാഹിം മാഷ് ,റിയാസിനെ സ്നേഹിക്കുന്ന റിയാസ് സ്നേഹിച്ചിരുന്ന തളിക്കുളത്തെ ഇപ്പോഴത്തെ സിക്സ്ത് യെര്‍ ലെ കുറച്ചു സ്ടുടെന്റ്റ്.ഇടുക്കിയിലെ കേബീര്‍ സീ പീ ,കൂട്ടില്‍ അക്ബര്‍ അലി ,വടുതല റ ഓഫ് ,അനസ് വടുതല ,ഇബ്രാഹിം അസ്ലം ,സാദിക്ക് എടവനക്കാട് ,എറിയാട് എം ഐ ടിയില്‍ നിന്നും തളിക്കുളം സ്ടുടെന്റുകള്‍ ആയ നിരവധി പേര് ,കണ്ടന്തര നവാസ് ,...............തൃശ്ശൂര്‍ മാധ്യമത്തില്‍ നിന്നും വലിയൊരു വണ്ടി നിറയെ ആളുകള്‍
അന്തരീക്ഷം അസ്തമയത്തെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു .
എല്ലാവരും കാത്തിരിക്കുന്നത് കോഴിക്കോട് നിന്നും ടീ കെ ഹുസൈന് സാഹിബിന്റെ വരവാണ് .തിരുവനന്ത പുറത്തു നിന്നും റിയാസിന്റെ അനിയന്റെ വരവാണ് ,കോഴിക്കോട് നിന്നും ജെഷ്ട്ടന്റെ വരവാണ് .
ഏകദേശം 6 മണി ആകുമ്പോഴേക്കും കോങ്ങാട് ഇസ്മായില്‍ എത്തി .മയ്യിത്ത് റൂമില്‍ നിന്നും അവസാന വട്ട കുളിപ്പിക്കളും കഴിഞ്ഞു മുറ്റത്ത് കട്ടിലില്‍ വെച്ചിരിക്കുന്നു .ചുറ്റും ആളുകള്‍ യാസീന്‍ ഓതുന്നു .തുടര്‍ന്ന് കൂട്ട പ്രാര്‍ത്ഥന .ഇസ്മായില്‍ റിയാസിന്റെ തല ഭാഗത്ത് എത്തി .അടുത്തു നിന്ന ഇക്കയോട് മൊബൈലില്‍ വീഡിയോ പിടിച്ചു തരാന്‍ പറഞ്ഞു അദ്ദേഹം ഒരു 10 സെക്കണ്ടോളം പിടിച്ചു കൊടുത്തു .സമയം 6 .15 അനിയന് എത്തി .നിര്‍ത്താത്ത കരച്ചില് .പത്തു മിനിട്ട് കഴിഞ്ഞു ഇക്കയും എത്തി .ഏകദേശം 6 35 ഓടെ ടീ കെ ഹുസൈന് ,എന്‍ എം അബ്ദുര്രഹ്മാന് സാഹിബുമാര്‍ എത്തി .അപ്പോഴേക്കും പള്ളിയില്‍മഗ്രിബ് ജമാ അത്ത് കഴിഞ്ഞിരുന്നു .
ഉമ്മയുടെ കരച്ചില് അനിയന് വന്നത് മുതല്‍ ഉച്ചത്തിലായി ."എന്റെ പോന്നു മോനെ " "എന്റെ പോന്നു മോനെ "എന്നുള്ള ആ ഉമ്മയുടെ ഹൃദയത്തിന്റെ ഭാഷയില്‍ ചാലിച്ച ആ വിളിയിലും കരച്ചിലിലും നബി പറഞ്ഞ മാതാവിന്റെ കാല് പാദത്തിന്നടിയില്‍ കിടക്കുന്ന മക്കള്‍ക്ക് അവകാശപ്പെട്ട സ്വര്‍ഗം ,ആ മക്കളില്‍ റിയാസ് തന്നെ ആദ്യമായി സ്വന്തമാക്കുന്ന പോലെ തോന്നി .ഉമ്മയും മകനും തമ്മിലുള്ള ഹൃദയാനുരാഗം.മകനെ ക്കുറിച്ചുള്ള ഉമ്മയുടെ സംതൃപ്തി .
ജനസാഗരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് നിശബ്ദ മിഴിനീരുകളോട് മൌനാനുവാദം ചോദിച്ചു കൊണ്ട് പള്ളിക്കാടിനെ ലക്ഷ്യമാക്കി ലാ ഇലാഹ ഇല്ല അള്ള ദികൃകളോടെ ആളുകള്‍ നടന്നു തുടങ്ങി .അയല്‍വാസികളും സ്ത്രീകളും കുട്ടികളും നെടുവീര്‍പ്പുകളോടെ തപ്ത സ്മരണകളോടെ റിയാസിന് വേണ്ടി പ്രാര്‍ത്തിച്ചു .
മയ്യിത്ത് പള്ളിയിലെത്തി .വീണ്ടും മഗ് രിബ് നമസ്കാരം .പിന്നെ വന്‍ ജനാവലിയില്‍ മയ്യിത്ത് നമസ്കാരം .അനിയന് നേതൃത്വം നല്കി .സമയം 7 മണിയായി .നല്ല ഇരുട്ട് .ഖ ബറിന്റെ അടുക്കല്‍ എത്തി .അറിയിപ്പ് വന്നു കോഴിക്കോട് നിന്നും പുറപ്പെട്ട മറ്റൊരു സംഘം ആലുവ ചൂണ്ടിയില്‍ എത്തിയിരിക്കുന്നു അല്‍പ്പ സമയത്തിനകം എത്തും .മയ്യിത്ത് എടുക്കല്ലേ .പാരമ്പര്യവാദികളും ചില ബന്ധുക്കളും നമ്മുടെ പ്രവര്‍ത്തകര്‍ തന്നെയും സ്വാഭാവികമായും ചൂടായി .ടീ കെ ഹുസൈന് സാഹിബ് രംഗം തണുപ്പിച്ചു .പലരും പിറ് പിറുക്കാന്‍ തുടങ്ങി .സമയം 7 .20 .സംശയങ്ങള്‍ക് വിരാമം ഇട്ടു സംഘം എത്തി .മയ്യിത്ത് കാണിച്ചു .വേഗം പള്ളിയില്‍ നിന്നും എടുത്തു .
6 വര്‍ഷം കൂടെ ക്കിടന്ന ആ സഹോദരന് 6 അടി മണ്ണില്‍ അന്ത്യ വിശ്രമം
പൂണ്ടു .ഞങ്ങളും വരും റിയാസേ സ്വര്‍ഗത്തില്‍ കാണാന്‍ നമുക്ക് റബ് തൌഫീക്ക് നല്കട്ടെ എന്ന ആത്മ പ്രാര്‍ഥനയോടെ .3 പിടി മണ്ണെടുത്ത് ഇട്ടു പ്രാര്തനകളോടെ തിരിച്ചു പോന്നു .
സ്വന്തം കല്യാണത്തിനു വേണ്ടി മാളയില്‍ എങ്ങോ ഒരു കുട്ടിയുടെ കാര്യം പറഞ്ഞതിനാല്‍ അങ്ങോട്ട് വരാം എന്ന് പറഞ്ഞ അതെ ദിവസം തന്നെയാണ് അല്ലാഹു വിളിച്ചത് .ആരോടും പറയാതെ ,പരിഭവങ്ങളില്ലാതെ ,ഒരു ബൈക്ക് സ്വന്തമാക്കണം എന്ന മോഹവുമായി ,അതിനു വേണ്ടി ലോണ്‍ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ വേണ്ട എന്ന് പറഞ്ഞ ജെഷ്ട്ടനോടും പുഞ്ചിരിച്ചു കൊണ്ട് തന്നെ മോഹം അടക്കി നിര്‍ത്തി ,കട ബാധ്യതകള്‍ ഒന്നുമില്ലാതെ ,ജേര്‍ണലിസ്റ്റ് ആകണം എന്ന മോഹം സഫലീകരിച്ചു ,അതും വാര്‍ത്തകളില്‍ എന്നും വഴിത്തിരിവായ പത്രത്തില്‍ തന്നെ വഴിത്തിരിവ് സൃഷ്ട്ടിച്ചു റിയാസ് യാത്രയായി .ചരമ കോളം തയ്യാറാക്കേണ്ട ഡ്യൂട്ടി ഉണ്ടായിരുന്ന അന്ന് തന്നെ സ്വന്തം ഫോട്ടോ ചരമ കോളത്തില്‍ വന്നത് നമുക്കൊരു ആഘാതം ആയി .
എന്നാലും ഷെബീര്‍ അലി പറഞ്ഞ പോലെ റിയാസ് ഭാഗ്യവാന് ആണ് .റമദാനില്‍ കഴുകി വൃത്തിയാക്കിയ ഹൃദയവും കൊണ്ടാണ് അധികം വൈകാതെ റിയാസ് യാത്രയായത് .ആ മാതാവിന്റെ ഉള്ളുരുകിയ പ്രാര്‍ത്ഥന കൂടി റബ് കേട്ടാല്‍ ഉറപ്പാണ് അള്ളാഹു റിയാസിന് സ്വര്‍ഗം കനിഞ്ഞെക്കാം .നമ്മുടെ പ്രാര്‍ത്ഥനകള്‍ കൂടി അവനായി തുടര്ത്തുക .
പ്രവാചകന്മാരുടെയും മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ ഭാര്യമാരുടെയും മക്കളുടെയും അലി ഫാത്വിമ കുടുംബക്കാരുടെയും ഖുല ഫാഉ ര്രാഷിദീങ്ങളുടെ കൂടെയും മറ്റു സ്വഹാബാക്കള്‍ക്കൊപ്പവും താബി ഈങ്ങള് ക്കൊപ്പവും മദ് ഹബിന്റെ ഇമാമീങ്ങള്‍ക്കൊപ്പവും മുജദ്ദിദ് കള്‍ക്കൊപ്പവും അള്ളാഹു റിയാസിനേയും ഉള്‍പ്പെടുത്തി സ്വര്‍ഗ്ഗ പ്രവേശനം നല്കി അനുഗ്രഹിക്കുമാരാകട്ടെ .
ഒപ്പം അവന്റെ കുടുംബക്കാരെയും സുഹൃത്തുക്കളായ നമ്മെയും ആമീന്‍ ആമീന്‍ .ബി രഹ മത്തിക്ക യാ അര്‍ഹമ ര്രാഹിമീന്‍ .
"എടാ നമ്മുടെ റിയാസ് എന്‍ കെ മരിച്ചെന്നു "സ അദ് വിളിച്ചു പറഞ്ഞു .ഉറങ്ങി ക്കിടക്കുമ്പോള്‍ മരണം സംഭവിച്ചതാണ് എന്നാണു പറയുന്നത് .അസരിനു ശേഷം മയ്യിത്ത് എടുക്കും .ഞാന്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരാണ് .എനിക്ക് വരാന്‍ പറ്റുമോന്നു അറിയില്ല പരമാവധി ശ്രമിക്കാം"
സമയം 11 മണി ആയിട്ടുണ്ട് .വേഗം വീട്ടില്‍ ചെന്ന് പറഞ്ഞു .വേഗം കുളിച്ചു .ഭക്ഷണവും കഴിച്ചു .സ അദ് നോട് വിളിച്ചു ബസ് റൂട്ട് ചോദിച്ചു .ത്വാഹിരിനെ വിളിച്ചു മരണ വാര്‍ത്ത പറഞ്ഞു .കുഞ്ഞിനു വിളിച്ചു കാരണം തിരക്കി .പറവൂര്‍ സലിം എപ്പോള്‍ പോകുമെന്ന് അന്വേഷിച്ചു .ആരെയും കാത്തു നില്‍ക്കേണ്ടതില്ല മയ്യിത്ത് വേഗം എടുക്കും എന്ന് സ അദ് പറഞ്ഞതിനാല്‍ ആഷിഫിനെ പ്പോലും വെയ്റ്റ് ചെയ്യാതെ വേഗം ആലുവക്ക് വിട്ടു .
ബസ് യാത്രയില്‍ മുഴുവന്‍ തളിക്കുളത്തെ 6 വര്‍ഷ ജീവിതം ലൈവ് ആയി വന്നു കൊണ്ടിരുന്നു .എന്നും മുഖത്തു വിരിയുന്ന ഇളം പുഞ്ചിരി .റിയാസിന്റെ ഹെയര്‍ സ്ടയില് .ബീ ഏ ക്ലാസ്സിലേക്ക് ഒരു ബുക്കും പിടിച്ചു പാവത്താനെ പ്പോലെ നടന്നു നീങ്ങുന്ന പാവം റിയാസ് .വാദി രഹ മയില്‍ പഠിച്ചിരുന്നത് കൊണ്ടാവാം,യതീം ആയിരുന്നത് കൊണ്ടുമാവാം ക്ലാസ്സിലെ അന്നത്തെ വാടാനപ്പള്ളി ഒര്ഫനെജില്‍ പഠിച്ചു വന്ന സുബൈര്‍ ,ഹകീം ,അലി തുടങ്ങിയ നമ്മുടെ സുഹൃത്തുക്കളോട് വളരെ അടുപ്പവും സ്നേഹവും പുലര്‍ത്തിയിരുന്ന അവരോടൊപ്പം ബെഞ്ചില്‍ ഇരുന്നിരുന്ന റിയാസ് .തല വേദന വന്നാലുള്ള ഡിസ്കില്‍ തല വെച്ചുള്ള കിടത്തം ."ആനേ സെ ഉസ്കെ ആയെ ബഹാര്‍ ജാനേ സെ ഉസ് കെ ജായേ ബഹാര്‍ "[അവന്റെ വരവോടെ വസന്തം വന്നെത്തും അവന്റെ വിട പറച്ചിലോടെ ആ വസന്തം പൊയ് പോവും "] എന്ന റാഫിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ പഴയ കൊടിയത്തൂര്‍ വാദി രഹ മയിലെ ഓര്‍മ്മകള്‍ അലയടിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് എന്നെ ക്കൊണ്ട് പലപ്പോഴും പാടിച്ചിരുന്ന രംഗം.ആ വരികളെ അന്വര്‍ഥമാക്കി ക്കൊണ്ട് റിയാസ്
മിമ്ബരിന്റെ സൈഡ് നീല പെയിന്റടിച്ച തൂണ് ,കോണിപ്പടിയുടെ അടിയില്‍ ഉള്ള ഡസ്ക് ,കാന്റീനിലെ ചായകുടി ............അവന്റെ ഓര്‍ക്കുട്ട് ..... ഫെയ്സ് ബുക്ക് .....ബ്ലോഗ് ....എല്ലാം ഇങ്ങനെ ജീവിച്ചു നില്ക്കുന്നു .
ആലുവ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റ് എത്തി .കുഞ്ഞിന്റെ വിളി "ഇപ്പോള്‍ എവിടെ എത്തി. അഫ്സലും ഇസ്മായിലും അനീസും ഒക്കെ പുറപ്പെട്ടിടുണ്ട് ചിലപ്പോള്‍ ബേപ്പൂരും വന്നേക്കും" ആലുവ മാതാ മാധുര്യാ തിയേറ്റര്‍ സ്റ്റോപ്പില്‍ നിന്നും പെരുമ്പാവൂര്‍ ബസ് കയറി നാലാം മൈല്‍ ടിക്കറ്റ് എടുത്തു .നിമിഷ നേരം കൊണ്ട് എത്തി .ഒരു മരണം അടുത്തെങ്ങും നടന്നതിന്റെ യാതൊരു വിധ പ്രതീതിയും പരിസരത്തു കണ്ടില്ല .ഉച്ച സമയം 2 30 ആയതിനാലാവണം .അതോ സ്ഥലം മാറിയോ .ചുറ്റും നോക്കുമ്പോള്‍ ഇടുക്കി മന്‍സൂര്‍ ഹോട്ടെലില്‍ നിന്നും ഇറങ്ങി വന്നു സലാം പറഞ്ഞു .വിശേഷങ്ങള്‍ തിരക്കി .വീട് ദിശ പറഞ്ഞു തന്നു .വീട്ടിലേക്കു നടന്നു .
നടക്കും തോറും ആരോ മരിച്ച പ്രതീതി പരിസരങ്ങളില്‍ ദൃശ്യമായി .
ചിലര്‍ യാസീന്‍ ഓതുന്നു .മയ്യിത്ത് കട്ടിലില്‍ വെള്ള പ്പുടവയില്‍ മന്ദ സ്മിതനായി മറ്റൊരു ചങ്ങാതിയോട് പറഞ്ഞ പോലെ "കുറെ നാളായി നന്നായൊന്നു ഉറങ്ങിയിട്ട് .വീട്ടില്‍ ചെന്നട്ട് വേണം നന്നായൊന്നു ഉറങ്ങാന്‍ "
അല്ലെങ്കില്‍ പെരുന്നാള്‍ സന്ദേശത്തില്‍ അവന് അയച്ച പോലെ "ഹായ് എന്ത് പെരുന്നാള്‍ .നന്നായി കിടന്നുറങ്ങി .നിങ്ങളുടെ പെരുന്നാള്‍ സൂപ്പര്‍ ആയല്ലോ .അതുകൊണ്ട് എനിക്കും സന്തോഷം "
അവന് ദീര്‍ഘമായി കിടന്നുറങ്ങുന്നു .തളിക്കുളത്ത് പഠിച്ചിരുന്ന കാലത്ത് കണ്ട ക്ഷീണിച്ച മുഖവുമല്ല നല്ല തേജസ്സാര്‍ന്ന പുഞ്ചിരിക്കുന്ന മുഖം .കണ്ണട വെച്ചിട്ടില്ലെന്നു മാത്രം .അപ്പുറത്തെ റൂമുകളില്‍ നിന്നും പല സ്ത്രീകളും കരയുന്നുണ്ട് .കണ്ണീര് തുടക്കുന്നുണ്ട് .ഉമ്മയുടെ ശബ്ദം അപ്പോഴൊന്നും കേള്‍ക്കുന്നില്ല .റിയാസിന്റെ മുഖത്തോടൊപ്പം ഒരു പാട്
നിശബ്ദ വികാരങ്ങള്‍ കൂടി മനസ്സിലെക്കാവാഹിച്ചു പുറത്തേക്കിറങ്ങി .കൂടെ കോതമംഗലം ഷെമീരും.
പുറത്തു മജീദ് ആലുവ ,റഷാദ് ആലപ്പുഴ [മാധ്യമം ]മുജീബ് തായിക്കാട്ടുകര [കണ്ണട ].ഏവരും റിയാസിന്റെ വിയോഗത്തെ പല രീതിയില്‍ പങ്കിടുന്നു .കുറച്ചു കഴിഞ്ഞു അനീസ് പട്ടാളം അനിയന് അനസ് ഇരുവരും വന്നു .പിന്നെ അഫ്സല് ,അനീസ് മാള,മന്‍സൂര്‍ അലി കരുവാരക്കുണ്ട് .പീ ഡീ അബ്ദു റസാക്ക് മൌലവിടെ മകന് ബഷീര്‍ക്ക ,മാധ്യമം കൊച്ചി യിലെ വണ്ടിക്കു നിറയെ സഹ പ്രവര്‍ത്തകര്‍ ശാഫിടെ ഇക്ക ഹുസ്സൈന്ക,എം കെ എം ജാഫര്‍ ,അമീര്‍ മാഷ് [സ്ടാടിടിക്സ് മാഷ് ].അപ്പോഴേക്കും അസര്‍ ബാങ്ക് കൊടുത്തു .നമസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ ഷെയ്ഖു ഉസ്താദ് ,ഫൈസി ,ഇബ്രാഹിം മാഷ് ,റിയാസിനെ സ്നേഹിക്കുന്ന റിയാസ് സ്നേഹിച്ചിരുന്ന തളിക്കുളത്തെ ഇപ്പോഴത്തെ സിക്സ്ത് യെര്‍ ലെ കുറച്ചു സ്ടുടെന്റ്റ്.ഇടുക്കിയിലെ കേബീര്‍ സീ പീ ,കൂട്ടില്‍ അക്ബര്‍ അലി ,വടുതല റ ഓഫ് ,അനസ് വടുതല ,ഇബ്രാഹിം അസ്ലം ,സാദിക്ക് എടവനക്കാട് ,എറിയാട് എം ഐ ടിയില്‍ നിന്നും തളിക്കുളം സ്ടുടെന്റുകള്‍ ആയ നിരവധി പേര് ,കണ്ടന്തര നവാസ് ,...............തൃശ്ശൂര്‍ മാധ്യമത്തില്‍ നിന്നും വലിയൊരു വണ്ടി നിറയെ ആളുകള്‍
അന്തരീക്ഷം അസ്തമയത്തെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു .
എല്ലാവരും കാത്തിരിക്കുന്നത് കോഴിക്കോട് നിന്നും ടീ കെ ഹുസൈന് സാഹിബിന്റെ വരവാണ് .തിരുവനന്ത പുറത്തു നിന്നും റിയാസിന്റെ അനിയന്റെ വരവാണ് ,കോഴിക്കോട് നിന്നും ജെഷ്ട്ടന്റെ വരവാണ് .
ഏകദേശം 6 മണി ആകുമ്പോഴേക്കും കോങ്ങാട് ഇസ്മായില്‍ എത്തി .മയ്യിത്ത് റൂമില്‍ നിന്നും അവസാന വട്ട കുളിപ്പിക്കളും കഴിഞ്ഞു മുറ്റത്ത് കട്ടിലില്‍ വെച്ചിരിക്കുന്നു .ചുറ്റും ആളുകള്‍ യാസീന്‍ ഓതുന്നു .തുടര്‍ന്ന് കൂട്ട പ്രാര്‍ത്ഥന .ഇസ്മായില്‍ റിയാസിന്റെ തല ഭാഗത്ത് എത്തി .അടുത്തു നിന്ന ഇക്കയോട് മൊബൈലില്‍ വീഡിയോ പിടിച്ചു തരാന്‍ പറഞ്ഞു അദ്ദേഹം ഒരു 10 സെക്കണ്ടോളം പിടിച്ചു കൊടുത്തു .സമയം 6 .15 അനിയന് എത്തി .നിര്‍ത്താത്ത കരച്ചില് .പത്തു മിനിട്ട് കഴിഞ്ഞു ഇക്കയും എത്തി .ഏകദേശം 6 35 ഓടെ ടീ കെ ഹുസൈന് ,എന്‍ എം അബ്ദുര്രഹ്മാന് സാഹിബുമാര്‍ എത്തി .അപ്പോഴേക്കും പള്ളിയില്‍മഗ്രിബ് ജമാ അത്ത് കഴിഞ്ഞിരുന്നു .
ഉമ്മയുടെ കരച്ചില് അനിയന് വന്നത് മുതല്‍ ഉച്ചത്തിലായി ."എന്റെ പോന്നു മോനെ " "എന്റെ പോന്നു മോനെ "എന്നുള്ള ആ ഉമ്മയുടെ ഹൃദയത്തിന്റെ ഭാഷയില്‍ ചാലിച്ച ആ വിളിയിലും കരച്ചിലിലും നബി പറഞ്ഞ മാതാവിന്റെ കാല് പാദത്തിന്നടിയില്‍ കിടക്കുന്ന മക്കള്‍ക്ക് അവകാശപ്പെട്ട സ്വര്‍ഗം ,ആ മക്കളില്‍ റിയാസ് തന്നെ ആദ്യമായി സ്വന്തമാക്കുന്ന പോലെ തോന്നി .ഉമ്മയും മകനും തമ്മിലുള്ള ഹൃദയാനുരാഗം.മകനെ ക്കുറിച്ചുള്ള ഉമ്മയുടെ സംതൃപ്തി .
ജനസാഗരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് നിശബ്ദ മിഴിനീരുകളോട് മൌനാനുവാദം ചോദിച്ചു കൊണ്ട് പള്ളിക്കാടിനെ ലക്ഷ്യമാക്കി ലാ ഇലാഹ ഇല്ല അള്ള ദികൃകളോടെ ആളുകള്‍ നടന്നു തുടങ്ങി .അയല്‍വാസികളും സ്ത്രീകളും കുട്ടികളും നെടുവീര്‍പ്പുകളോടെ തപ്ത സ്മരണകളോടെ റിയാസിന് വേണ്ടി പ്രാര്‍ത്തിച്ചു .
മയ്യിത്ത് പള്ളിയിലെത്തി .വീണ്ടും മഗ് രിബ് നമസ്കാരം .പിന്നെ വന്‍ ജനാവലിയില്‍ മയ്യിത്ത് നമസ്കാരം .അനിയന് നേതൃത്വം നല്കി .സമയം 7 മണിയായി .നല്ല ഇരുട്ട് .ഖ ബറിന്റെ അടുക്കല്‍ എത്തി .അറിയിപ്പ് വന്നു കോഴിക്കോട് നിന്നും പുറപ്പെട്ട മറ്റൊരു സംഘം ആലുവ ചൂണ്ടിയില്‍ എത്തിയിരിക്കുന്നു അല്‍പ്പ സമയത്തിനകം എത്തും .മയ്യിത്ത് എടുക്കല്ലേ .പാരമ്പര്യവാദികളും ചില ബന്ധുക്കളും നമ്മുടെ പ്രവര്‍ത്തകര്‍ തന്നെയും സ്വാഭാവികമായും ചൂടായി .ടീ കെ ഹുസൈന് സാഹിബ് രംഗം തണുപ്പിച്ചു .പലരും പിറ് പിറുക്കാന്‍ തുടങ്ങി .സമയം 7 .20 .സംശയങ്ങള്‍ക് വിരാമം ഇട്ടു സംഘം എത്തി .മയ്യിത്ത് കാണിച്ചു .വേഗം പള്ളിയില്‍ നിന്നും എടുത്തു .
6 വര്‍ഷം കൂടെ ക്കിടന്ന ആ സഹോദരന് 6 അടി മണ്ണില്‍ അന്ത്യ വിശ്രമം
പൂണ്ടു .ഞങ്ങളും വരും റിയാസേ സ്വര്‍ഗത്തില്‍ കാണാന്‍ നമുക്ക് റബ് തൌഫീക്ക് നല്കട്ടെ എന്ന ആത്മ പ്രാര്‍ഥനയോടെ .3 പിടി മണ്ണെടുത്ത് ഇട്ടു പ്രാര്തനകളോടെ തിരിച്ചു പോന്നു .
സ്വന്തം കല്യാണത്തിനു വേണ്ടി മാളയില്‍ എങ്ങോ ഒരു കുട്ടിയുടെ കാര്യം പറഞ്ഞതിനാല്‍ അങ്ങോട്ട് വരാം എന്ന് പറഞ്ഞ അതെ ദിവസം തന്നെയാണ് അല്ലാഹു വിളിച്ചത് .ആരോടും പറയാതെ ,പരിഭവങ്ങളില്ലാതെ ,ഒരു ബൈക്ക് സ്വന്തമാക്കണം എന്ന മോഹവുമായി ,അതിനു വേണ്ടി ലോണ്‍ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ വേണ്ട എന്ന് പറഞ്ഞ ജെഷ്ട്ടനോടും പുഞ്ചിരിച്ചു കൊണ്ട് തന്നെ മോഹം അടക്കി നിര്‍ത്തി ,കട ബാധ്യതകള്‍ ഒന്നുമില്ലാതെ ,ജേര്‍ണലിസ്റ്റ് ആകണം എന്ന മോഹം സഫലീകരിച്ചു ,അതും വാര്‍ത്തകളില്‍ എന്നും വഴിത്തിരിവായ പത്രത്തില്‍ തന്നെ വഴിത്തിരിവ് സൃഷ്ട്ടിച്ചു റിയാസ് യാത്രയായി .ചരമ കോളം തയ്യാറാക്കേണ്ട ഡ്യൂട്ടി ഉണ്ടായിരുന്ന അന്ന് തന്നെ സ്വന്തം ഫോട്ടോ ചരമ കോളത്തില്‍ വന്നത് നമുക്കൊരു ആഘാതം ആയി .
എന്നാലും ഷെബീര്‍ അലി പറഞ്ഞ പോലെ റിയാസ് ഭാഗ്യവാന് ആണ് .റമദാനില്‍ കഴുകി വൃത്തിയാക്കിയ ഹൃദയവും കൊണ്ടാണ് അധികം വൈകാതെ റിയാസ് യാത്രയായത് .ആ മാതാവിന്റെ ഉള്ളുരുകിയ പ്രാര്‍ത്ഥന കൂടി റബ് കേട്ടാല്‍ ഉറപ്പാണ് അള്ളാഹു റിയാസിന് സ്വര്‍ഗം കനിഞ്ഞെക്കാം .നമ്മുടെ പ്രാര്‍ത്ഥനകള്‍ കൂടി അവനായി തുടര്ത്തുക .
പ്രവാചകന്മാരുടെയും മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ ഭാര്യമാരുടെയും മക്കളുടെയും അലി ഫാത്വിമ കുടുംബക്കാരുടെയും ഖുല ഫാഉ ര്രാഷിദീങ്ങളുടെ കൂടെയും മറ്റു സ്വഹാബാക്കള്‍ക്കൊപ്പവും താബി ഈങ്ങള് ക്കൊപ്പവും മദ് ഹബിന്റെ ഇമാമീങ്ങള്‍ക്കൊപ്പവും മുജദ്ദിദ് കള്‍ക്കൊപ്പവും അള്ളാഹു റിയാസിനേയും ഉള്‍പ്പെടുത്തി സ്വര്‍ഗ്ഗ പ്രവേശനം നല്കി അനുഗ്രഹിക്കുമാരാകട്ടെ .
ഒപ്പം അവന്റെ കുടുംബക്കാരെയും സുഹൃത്തുക്കളായ നമ്മെയും ആമീന്‍ ആമീന്‍ .ബി രഹ മത്തിക്ക യാ അര്‍ഹമ ര്രാഹിമീന്‍ .
Saturday, September 25, 2010
ചങ്ങാതി അന്‍വറുല്‍ ഹഖ്
![]() |
മരിക്കാത്ത ഓര്‍മകള്‍... കെ.എ കൊടുങ്ങല്ലൂര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ സാഹിത്യഅക്കാദമി അങ്കണത്തില്‍ റിയാസിനൊപ്പം. ഇഖ്ബാല്‍, ജോഷി, ജാബിര്‍ സമീപം ഫോട്ടോ: പി.ബി.ബിജു |

ചങ്ങാതി അന്‍വറുല്‍ ഹഖ് റിയാസിക്കയുടെ ഫേസ് ബുക്ക് വാള്ളില്‍ പോസ്റ്റ് ചെയ്തത്
Monday, September 20, 2010
ചങ്ങാതി ജിഷ പറഞ്ഞത്
റിയാസിക്ക മരിച്ചു.. :-(
:-( ഒരു പുഞ്ചിരി കൊണ്ടു മുന്നില്‍ നില്‍ക്കുന്നയാളുടെ എല്ലാ സങ്കടങ്ങളും മായ്ച്ചു കളയുന്ന ചങ്ങാതി ഇനിയില്ല ...
ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നയാള്‍ ഇന്ന് അതെ നേരത്ത് ശവ മഞ്ചത്തില്‍ വെള്ള തുണിയില്‍.... ഹൊ.. നെഞ്ച് തകര്‍ന്നു പോകുന്നു... ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി, പുലര്‍ച്ചെ നമസ്കാരവും കഴിഞ്ഞ് കിടന്നിട്ട് റിയാസിക്ക പിന്നെ ഏഴുന്നേറ്റില്ല .. ഇന്ന് രാത്രിയില്‍ ചരമ പേജ് ചെയ്യണമെന്നു നേരത്തെ ഡ്യൂട്ടി കിട്ടിയ റിയാസിക്ക ഇന്ന് രാവിലെ പത്രത്തില്‍ ചരമ പേജില്‍ .... :-(
കുറെ ദിവസങ്ങളായി ശരിക്ക് ഉറങ്ങിയിട്ട് ... ഇന്നത്തെ ഓഫ് ഡേ ഉറങ്ങി തീര്‍ക്കണമെന്ന് പറഞ്ഞാണ് പോയത്! അറം പറ്റി പോയല്ലോ! അവസാന ഉറക്കത്തിലേക്കു റിയാസിക്ക ആണ്ടു പോയത് റിയാസിക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല... :-(
ആ ഉമ്മച്ചിയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും? രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്ന മകന് ചായ ഫ്ലാസ്കില്‍ എടുത്തു വച്ചെന്നു പറയാന്‍ ചെന്നതാണ് ആ അമ്മ.. എഴുന്നേല്ക്കാന് വയ്യ ഉമ്മച്ചീയെന്നു പറയാന്‍ പോലും.... ഈശ്വരാ... 26 വയസിലേ തിരിച്ചെടുക്കാന്‍ മാത്രം, നീ റിയാസിക്കയെ അത്രേം സ്നേഹിക്കേണ്ടായിരുന്നു ... അല്ലെങ്കിലും നീയൊരു ക്രൂരനാണ്...
സൌഹൃദം ഹൃദയത്തില്‍ തുടങ്ങുന്നു എന്നു കാണിച്ചു തന്നയാളാണ് റിയാസിക്ക... ഇന്ന് റിയാസിക്കയുടെ ഹൃദയം മണ്ണിനടിയിലാണ്... പക്ഷെ... ഒരുകാലത്തും അവസാനിക്കാത്ത സൌഹൃദം കടമിട്ടിട്ടാണ് റിയാസിക്ക പോയത് ...
പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങളൊക്കേം ഫലിക്കുമായിരിക്കും! റിയാസിക്കയും സ്വപ്നം കണ്ടോ? പുലര്‍ച്ചെ സ്വപ്നം കാണിച്ചാണോ ദൈവമേ നീ അങ്ങോട്ട് കൊണ്ടു പോയത്? വേണ്ടായിരുന്നു http://theechilla.blogspot.com/2010/09/blog-post.html
Tuesday, September 14, 2010
Thursday, September 16, 2010
ചങ്ങാതി രഞ്ജിത്ത് പറഞ്ഞത്
ranjith said...
ചങ്ങാതി - വത്സന് രാമംകുളത്ത്
ചങ്ങാതി വത്സന് രാമംകുളത്ത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത് ഇവിടെ കോപ്പി ചെയ്യുന്നു
അനിവാര്യമാകേണ്ട സാന്നിധ്യം...
മരിച്ച ഒരാളുടെ സാന്നിധ്യം ആവശ്യപ്പെടുന്നെങ്കില്‍ അതാണ് പ്രധാനം...സി.ആര്.നീലകണ്ഠന്റെ പ്രസംഗം ഉള്‍ക്കൊള്ളുന്ന സോളിഡാരിറ്റി പരിപാടിയുടെ വാര്‍ത്ത എഡിറ്റ് ചെയ്ത് റിയാസ് പറഞ്ഞു.
'ശരത്ചന്ദ്രന് മനുഷ്യജീവിതത്തിന്റെ രാഷ്ട്രീയം ജീവനിലേറ്റുവാങ്ങിയ വ്യക്തി-സി.ആര്.നീലകണ്ഠന്' എന്നതായിരുന്നു റിപ്പോര്‍ട്ടര്‍ നല്‍കിയിരുന്ന തലവാചകം. അത് മാറ്റുകയാണെന്ന് എന്നെ വിളിച്ച് റിയാസ് പറയുമ്പോള്‍ മറിച്ചൊന്നും തോന്നിയിരുന്നില്ല. റിയാസ് അങ്ങിനെയായിരുന്നു. വാര്‍ത്തകളുടെ തുടക്കവും ഒടുക്കവും മിനിക്കി വായനക്കാരനെ ആകര്ഷിക്കുംവിധമാക്കുന്നതില് മറ്റു എഡിറ്റര്‍മാരെ പോലെയല്ല. അരികിലുണ്ടെങ്കില്‍ റിപ്പോര്ട്ടറുടെകൂടി അഭിപ്രായം തേടും.
പക്ഷെ, ഷീബയുടെ റിപ്പോര്‍ട്ടിന്റെ തലവാചകം തിരുത്താന്‍ എന്നോട് അഭിപ്രായം ചോദിച്ചു. റിയാസിന്റെ അഭിപ്രായം കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. വാര്‍ത്തക്കിടയില്‍ നിന്ന് 'മണ്ണിനും വായുവിനും വെള്ളത്തിനും വേണ്ടിയുള്ള നിലക്കാത്ത ജനകീയപ്രതിരോധങ്ങള്‍ ശരത്ചന്ദ്രന്റെ സാന്നിധ്യം അനിവാര്യമാക്കുന്നെന്ന' സി.ആര്.നീലകണ്ഠന്റെ പ്രസ്താവം കോപ്പി ചെയ്തു. അതിനെ മുറിച്ച് 'ജനകീയ പ്രതിരോധങ്ങള്‍ ശരതചന്ദ്രന്റെ സാന്നിധ്യം അനിവാര്യമാക്കുന്നു' എന്നാക്കി.
എന്തോ, പിറ്റേന്ന് വാര്‍ത്തയുടെ തലവാചകം 'ശരത്ചന്ദ്രന് മനുഷ്യരാഷ്ട്രീയം ജീവനിലേറ്റുവാങ്ങി -സി.ആര്.നീലകണ്ഠന്' എന്നാണ് കണ്ടത്. മാറ്റം വരുത്തിയത് റിയാസ് തന്നെയാണോ എന്നത് അറിയാന്‍ ഇനിയെനിക്കാവില്ല. എന്നാല്‍, റിയാസിന്റെ സാന്നിധ്യം എന്നും അനിവാര്യമാണെന്ന് ഡസ്കില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തിന് ശേഷം തോന്നി.
അനുസ്മരണ യോഗത്തില്‍ പ്രശാന്തിന്റെ വാക്കുകള്‍ ആരൊക്കെയോ റിയാസിനോട് അനീതി കാട്ടിയെന്ന് തോന്നും വിധമായിരുന്നു. രണ്ടുവരി മാത്രമെ പ്രശാന്ത് സംസാരിച്ചുള്ളൂ. അതിങ്ങനെയായിരുന്നു. 'മുസ്തഫ പറഞ്ഞതുപോലെ റിയാസിനോട് നീതി കാട്ടണമെങ്കില് അവിടെ(ഗഫൂര്‍ക്കയുടെ മേശപ്പുറത്തേക്ക് വിരല്‍ചൂണ്ടി) ഇരിക്കുന്ന ആ തടിച്ച പുസ്തകം വായിച്ചാല്‍ മതി'.
റിയാസ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഡസ്കിലെ 'പണി' തീര്‍ത്ത് പുറത്തിറങ്ങാന്‍ കൊതിച്ചയാളായിരുന്നില്ല. പത്രത്തിന്റെ വൃത്തിക്കും വെടിപ്പിനും ഡസ്കിലെ എഡിറ്റിങും ലേ-ഔട്ടും മാത്രം പോര. ബ്യൂറോയും പരസ്യവിഭാഗവും വിതരണ വിഭാഗവുമെല്ലാം അഴഞ്ഞ രീതി ഉപേക്ഷിക്കണമെന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞ വിഭാഗങ്ങളുടെ ചുമതലക്കാരോട് അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയുമുള്ള നിര്‍ദേശമാണ് ഇക്കാര്യത്തില്‍ റിയാസ് നടത്തിയിരുന്നത്. ഒരു പക്ഷെ, സ്വന്തം പണി എത്രത്തോളം കുറക്കാമെന്ന് ചിന്തിക്കുന്ന സബ് എഡിറ്റര്‍മാര്‍ മറ്റുള്ളവരുടെ പോരായ്മകളെ ആയുധമാക്കുമ്പോള്‍ റിയാസ് അവയെ തിരുത്താന്‍ സമയം കണ്ടെത്തി. അദ്ദേഹത്തോട് ഒഫീസിലെ മുതിര്‍ന്നവര്‍ക്കുപോലും ബഹുമാനം ഉണ്ടായിരുന്നതിന് കാരണമതായിരുന്നു. ഇവിടെയാണ് റിയാസിന്റെ അനിവാര്യത.
എന്തെങ്കിലും 'സര്‍ക്കസ്' കാട്ടി ബൈ ലൈന്‍ സ്റ്റോറികള്‍ നിരത്തുന്ന സബ് എഡിറ്റര്‍മാര്‍ക്കും റിയാസ് മാതൃകയാണ്. റിയാസ് അവസാനമെഴുതിയ ജൂലൈ 9ലെ 'ജയിക്കാനുറച്ചെത്തിയ സ്പെയിന്' എന്ന ലേഖനം അതിനുദാഹരണമാണ്. മുന്‍ ഇന്ത്യന്‍താരം ജോപോള്‍ അഞ്ചേരിയുമായി നടത്തിയ അഭിമുഖത്തിന് സ്വന്തം പേര് നല്‍കാനുള്ള സ്വാതന്ത്രം ഒരു സബ് എഡിറ്റര്‍ എന്ന നിലയ്ക്ക് റിയാസിനുണ്ടായിരുന്നു.
'പോള്‍ എന്ന നീരാളി സ്പെയിന് തോല്‍ക്കുമെന്ന് പ്രവചിച്ചാലും ജര്മമി ജയിക്കുമായിരുന്നില്ല. സ്പെയിനിന്റെ കൂട്ടമായ ആക്രമണത്തിനുമുന്നില്‍ ആരും തോല്‍ക്കുമായിരുന്നു'- എന്നതില്‍ കളിയെ മുഴുവന്‍ വായിച്ചെടുക്കാം. റിയാസ് റിപ്പോര്‍ട്ട് ചെയ്ത 2008ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഞാനും മുഴുവന്‍ ദിവസമുണ്ടായി. അന്നൊന്നും പരിചയപ്പെടാന്‍ കഴിയാതിരുന്നത് ഒരുപക്ഷെ എന്റെ നിര്‍ഭാഗ്യമോ ഭാഗ്യമോ ആയിരിക്കാം. ഒരു വര്‍ഷത്തെ പരിചയം കൊണ്ടുതന്നെ ആവോളം സ്നേഹം തന്ന ഒരു അനുജന്. എന്റേതടക്കം സഹജീവികളുടെ ദുഃഖങ്ങളെ അറിയാനും അവയുടെ ആഴം കുറക്കാനും റിയാസ് കാണിച്ചിരുന്ന താല്പര്യം. പത്രപ്രവര്‍ത്തക മനുസുകള്ക്കിടയില് അപൂര്‍വ്വം.
Wednesday, September 15, 2010
ചങ്ങാതി - സലീല്‍ ഇബ്രാഹിം
|
Tuesday, August 3, 2010
തൃശൂരില്‍ ബി.വി.ബിയില്‍ ജേണലിസം ചെയ്യുമ്പോളാണ്, എല്ലാവരും പ്ലാച്ചിമടയില്‍ പോകാന്‍ തീരുമാനിച്ചു. ^അറുബോറന്‍ ക്ലാസുകളില്‍ നിന്ന് ജംപ് ചെയ്യുക ^ഉദ്ദേശ ശുദ്ധി നിശ്കളങ്കം^ കുടിവെള്ളത്തിനായി ജീവിതം സമരമാക്കിയ ഒരു ദേശത്തിന് കൂറ് പ്രഖ്യാപിക്കുക എന്നതും ലക്ഷ്യമായിരുന്നു. കുടല് പുറത്തേക്ക് തെറിക്കുമോ എന്ന് തോന്നിപ്പോകും അവരുടെ മുദ്രാവാക്യം കേട്ടാല്‍.അത്രയ്ക്കും ഊര്‍ജമെടുത്താണ് തൊണ്ട കീറി അവര്‍ വായുവില്‍ മുഷ്ടി എറിയുന്നത്. മൂന്ന് വര്‍ഷം മുമ്പ് കര്‍ണ്ണപടങ്ങളില്‍ വന്നടിച്ച ആ തീക്കാറ്റ് ഇപ്പോഴും ഉള്ളം പൊള്ളിക്കുന്നു.
കെ.എസ്.ആര്.ടി.സിയെയും സ്വകാര്യബസിനെയും ടൂറിസ്റ്റ് വാഹനമാക്കിയാണ് യാത്ര.അന്ന് ജിഷ കണ്ടക്ടര്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച കുറിപ്പടി വായിച്ചതോര്‍ത്ത് കരച്ചിലാണ് വരുന്നത്.'അടിച്ചു തകര്‍ക്കണമെന്ന്' കരുതിയവരും ഒപ്പമുണ്ട്. ഉച്ചമയക്കത്തിലാണ് പെരുമാട്ടി പഞ്ചായത്തും കടന്ന് ഊഷര ഭൂമിയിലെത്തിയത്.സമരക്കാരെ കണ്ടു, സംസാരിച്ചു,റാഫിസാറിന്റെ ക്ലാസില്‍ നിന്ന് കിട്ടിയ മുഴുവന്‍ ആവേശവും പേറി എടുത്താല്‍ പൊങ്ങാത്ത കാമറ തോളത്ത് തൂക്കിയവര്‍ ആ പാവങ്ങളെ നിര്‍ത്തിയും ഇരുത്തിയും പൊരിച്ചും പോസ് ചെയ്യിപ്പിച്ചു.ആയുസില്‍ കഞ്ഞിയെ വെറുത്തവര്‍പോലും മയിലമ്മയ നല്കിയ 'അവയിലബിള്‍' വറ്റ് വാങ്ങിക്കഴിച്ച് വയര്‍ തലോടി.
സന്ദര്‍ശക ബുക്കില്‍ ഒപ്പുചാര്‍ത്തി പ്ലാച്ചിമടയോട് യാത്ര പറഞ്ഞു. ഇനി ഒരുപക്ഷെ, ഇവിടേക്ക് വണ്ടി കയറിക്കൊള്ളണമെന്നില്ല. പാലക്കാട്ട് നിന്ന് തൃശൂരിലേക്കുള്ള ബസിലാണിപ്പോള്‍ യാത്ര.പലരും 'തൂക്കിത്തുടങ്ങി'. ഉറക്കം നഷ്ടപ്പെട്ടഒരാളാണ് ആ കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയത്. കൂട്ടത്തിലെ 'ഐ.എം.എഫും വേള്‍ഡ് ബാങ്കും' സ്ത്രീകളുടെ സീറ്റിലിരുന്ന് കൊക്കകോള കുടിച്ച് വയര്‍ വീര്‍പ്പിക്കുന്നു! അവരുടെ വയര്‍ കൊക്കപ്പുഴു തിന്നുപോകട്ടെ.എന്നാലും മയിലമ്മ പൊറുക്കില്ല.

1 comments:
-
nishitha said... - കൊക്കപ്പുഴു തിന്നു പോകട്ടെ!! August 19, 2010 12:19 PM
അടിവര
Tuesday, August 3, 2010
ചില വരകള്‍ അടിയിലായാലും മുകളിലായാലും മനുഷ്യനെ അടികൊള്ളിക്കും. അത്തരത്തിലൊരു അടി ഇന്നലെ ബഷീറിനിട്ട് കിട്ടി.ടി.കെ പേജിലെ 'നെല്ലും പതിരും' വായിച്ച ലേഖകന്‍ ചില 'പിതിരുകള്‍' കണ്ടെത്തി കോഴി കൂവുംമുമ്പേ ബ്യൂറോയിലേക്ക് വിളിച്ചു. പാതിരാമയക്കത്തിലായിരുന്ന സെക്യൂരിറ്റി 'പ്രബോധകനാണ്' ഫേണെടുത്തത്....... വിട്ട ഭാഗം വല്സേട്ടന് പൂരിപ്പിക്കട്ടെ.
മംഗലാപുരത്ത് നിന്ന് കൊതുകിന്റെ കടിയുംവാങ്ങി പട്ടികടിച്ചപോലെ നീരുമായി വന്ന ബഷീറിനെ പ്രശസ്ത നിരൂപകന് പ്രശാന്ത് കോലഴി നിന്ന നില്പ്പില് പോസ്റ്റ്മോര്‍ട്ടം ചെയ്തു. നീര് വെച്ച കൈപോലെ 'സന്തോഷ്' എന്ന് സ്വയം അവകാശപ്പെടുന്ന ബഷീറിന്റെ ആമാശയം നിറഞ്ഞു.
ചുണ്ടുവിനെ ഉറക്കിക്കിടത്തി പ്രൂഫിലെത്തിയ അനില്‍ നായരെന്ന അനിത് കുമാറിന് ബഷീറിന്റെ വക ഇരുത്തിപ്പൊരിക്കല്‍.
സംഭാഷണത്തില്‍ നിന്ന്: ബഷീര്‍: നിങ്ങള്‍ എവിടെ നോക്കിയാ പ്രൂഫ് വായിക്കുന്നത്? നായര്‍: നിങ്ങള്‍ എവിടെ നോക്കിയാ എഡിറ്റ് ചെയ്യുന്നത്? ബഷീര്‍:വലത്തേ തലക്കലേക്ക് വിരല്‍ ചൂണ്ടി ഉത്തരപ്പെട്ടു, സിസ്റ്റത്തില്‍ നോക്കി....മൊത്തം തെറ്റാണല്ലോ ഫയലില്‍...ആടിനെ വിഴുങ്ങിയ 'നീര്‍ക്കോലിയെ' പോലെ നായര്‍: ഞാന്‍ സംശയം തോന്നിയതിന്റെ അടിയില്‍ 'അടിവരയിട്ടിരുന്നു';നിങ്ങള്‍ ശ്രദ്ധിക്കാത്തതിന് എന്റെ കണ്ണട എന്ത് പിഴച്ചു? സിസ്റ്റത്തില്‍ ഫയല്‍ വിളിച്ച ബഷീറിന് ചോദ്യം മുട്ടി.ജെ.സി.ബി വന്നിട്ടും ബഷീറിന്റെ നാവ് പിന്നെ പൊന്തിയില്ല. 'നാവിന്റെ ഒരു തലവര'അല്ലാതെന്തു പറയാന്‍...
ജേണലിസം ക്ലാസില്‍ അടിവരയിട്ട് പഠിച്ചത് ഞാന്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.പത്രം ഇറക്കുന്നത് സബ്^എഡിറ്ററാണ്. അതിന്റെ മുഴുവന്‍ ഉത്തരവിദത്തവും അവനില്‍ നിക്ഷിപ്തം.

2 comments:
-
ജിഷ എലിസബത്ത് said... - photo veno? plaachimada yaathrayude? :-)
- August 6, 2010 12:25 AM
-
samba said... - no thanx. ennittu venam....
- August 8, 2010 2:40 PM
വേണ്ട എന്നു റിയാസിക്ക പറഞ്ഞ ഫോട്ടോ കൂടി ചേര്‍ക്കുന്നു
'പൈസ താ സേട്ടാ'
Friday, July 30, 2010

ഇന്നത്തെ യാത്രയിലും ഞാനവളെ കണ്ടു. തൊണ്ടപൊട്ടുമാര്‍ച്ചുത്തില്‍ അവള് പാടുന്ന 'തുംസെമില്ലേ കിത്തേ മന്നാഹെ'ക്ക് കൂടെയുള്ള കിളവന് ഹാര്‍മോണീയം മീട്ടുന്നുണ്ട്. ഇടയ്ക്ക് ശ്രുതി പിഴയ്ക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ മുഴുവന്‍ തുടയില്‍ താളം പിടിക്കുകയാണ്.
വിശപ്പകറ്റാനുള്ള കരച്ചിലാണത്.ഗുരുവായൂര്‍ പാസഞ്ചറിലെ സ്ഥിരം ഗായികയാണ് ഈ പെണ്‍കുട്ടി. എനിക്കീ പ്രായത്തില്‍ അനുജത്തി ഉണ്ടായിരുന്നെങ്കില്‍ അവളിപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്നുണ്ടാകണം. സീസണ് പാസഞ്ചേഴ്സിന്റെ വെടിപറച്ചിലുകള്‍ ഈ സമയം നിശ്ചലമാകും. സ്ഥിരം കുറ്റിയാണെങ്കിലും ഇവള്‍ക്ക് നാണയത്തുട്ടുകള്‍ നല്കാന് മിക്കവരും കീശപരതും.യാത്രക്കാര്‍ക്ക് മുന്നില്‍ നീട്ടിയ കൈകളുമായി മിനിട്ടുകളോളം തമ്പടിക്കുന്ന സ്വഭാവക്കാരിയല്ലിവള്‍. യാത്രക്കാരുടെ മുഖത്ത് നോക്കിയാണ് പൈസ കൈപ്പറ്റല്‍ . അവര്‍ക്കറിയാം ആരൊക്കെയാണ് തന്റെ വിശപ്പടക്കുകയെന്ന്. ഇതിനിടെ തന്റെ മുന്നിലെത്തുന്ന ഈ പാവം പിടിച്ച പെണ്‍കുട്ടിയ പുച്ഛത്തോടെ ആട്ടിപ്പായിക്കുന്നവരും ഇല്ലാതില്ല. പക്ഷെ ഇവള് നടന്നകന്നാലും ട്രെയിനിന്റെ മുരള്‍ച്ചയെ കീഴ്പ്പെടുത്തി ചെവികളിലെത്തുന്ന 'തുംസെ മില്ലെ'ക്കൊപ്പം താളമീട്ടാന്‍ കൈതട്ടിമാറ്റിയവരുടെ വിരലുകളും ഉണ്ടാകും.
ഇന്നും അവളുടെ കൈ ഊഴം കഴിഞ്ഞ് എന്റെ അടുത്തെത്തി. എന്റെ മുഖത്തേക്കായിരുന്നില്ല അവളുടെ നോട്ടം. തിന്നുകഴിഞ്ഞ് പകുതിയായ ലെയ്സിന്റെ പാക്കറ്റ് ഞാനവള്‍ക്കുനേരെ നീട്ടി. എന്റെ മുഖത്തേക്ക് ഒരു നോട്ടമെറിഞ്ഞ് 'പൈസ താ സേട്ടാ'യെന്നവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കീശയില്‍ കൈയിട്ടെങ്കിലും കൈയ്യില്‍ കനത്തിലൊന്നും തടഞ്ഞില്ല. എ.ടി.എമ്മില്‍ നിന്നെടുത്ത നൂറിന്റെ നോട്ട് അവള്‍ക്ക് കൊടുക്കാനാവില്ലല്ലോ...
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ
Friday, July 30, 2010

ഉറുഗ്വായ് താരം ഡിഗോ ഫോര്ലാന് കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നു.പ്രിയപ്പെട്ട മറഡോണ വന്നശേഷം വംഗനാട്ടിലെത്തിയ ലോകോത്തര താരമാകണം ഫോര്‍ലോന്‍. രണ്ടുപേരുടെയും പേരിന്റെ തുടക്കത്തില്‍ ഡിഗോ വന്നതും യാദൃശ്ചികം.
ടെലിവിഷനു മുന്നില്‍ കണ്ണും വായയും തുറന്ന് പാതിരാവിനെ സമ്പന്നമാക്കിയ നമ്മള് ഇന്ത്യക്കാര്‍ക്ക് ഫോര്‍ലോനെ തൊടാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുക. ഫുട്ബാള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ പൂച്ചക്കണ്ണന് ഒരു ദിവസം മുഴുവന്‍ അടച്ചിട്ട മുറയില്‍ വിശ്രമത്തിലാണത്രെ. so, നമ്മള് ഉമ്മറപ്പടിയില്‍ കാത്തിരുന്നേപറ്റു. കണ്മുന്നില് കാണുന്ന ഫുട്ബാള്‍ ദൈവങ്ങളെ കണ്ട് വിശപ്പടക്കൂ.നമ്മുടെ യൊരുവയറ്റിപിഴപ്പ്. അല്ലേല്‍ ദഹനക്കേട് പിടിക്കും. ഒരു പക്ഷെ, ഉള്ളംകൈയില്‍ നിന്ന് ചോരപൊടിയുവോളം കൈയടിച്ചതിനുള്ള ഉപകാര സ്മരണയാകണം ഈ വരവ്. എന്തായാലും ഫര്‍ലോങ്ങുകള്‍ താണ്ടി ഫോര്ലാന് വന്നല്ലോ.thanks forlan.
ഉണ്ണിയേട്ടന്
Monday, July 12, 2010

ഉണ്ണിയേട്ടന് ഞങ്ങള്‍ക്കെന്നും അത്ഭുതമായിരുന്നു.ഇത്തരം മനുഷ്യര്‍ മണ്ണില്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാകം ദൈവം അത്ര പെട്ടെന്ന് ഈ ലോകത്തെ നശിപ്പിക്കാത്തതെന്ന് ഞാന്‍ പലപ്പോഴും ആലോപിച്ചിട്ടുണ്ട്. ജീവിക്കാന്‍ ആവശ്യത്തിന് വകയുണ്ടായിട്ടും മോനും മരുമോളും ഭാര്യയും അടങ്ങുന്ന കുടുംബം മോശമല്ലാത്ത രീതിയില്‍ നാട്ടില്‍ ജീവിച്ചിരുന്നിട്ടും ഉണ്ണിയേട്ടന് ഒറ്റപ്പാലം ഉപേക്ഷിച്ച് ചെട്ടിയങ്ങാടിയിലെത്തുകയായിരുന്നു.എന്നാല്‍ ബന്ധങ്ങള്‍ വലിച്ചെറിഞ്ഞല്ല ഉണ്ണിയേട്ടന്റെ വരവ്. ഉണ്ണിയേട്ടന് അങ്ങനെയാണ്. ആരെയും ആശ്രയിക്കാതെ എന്നാല്‍ എല്ലാവര്ക്കും ആശ്രയമായി ഉണ്ണിയേട്ടന് ജീവിച്ചു. ഭാര്യയും മോനും കാണണമെന്നുതോന്നുമ്പോള്‍ ചെട്ടിയങ്ങാടിയിലെ മൂന്നുനില ബില്‍ഡിങ്ങിന്റെ ഗ്രൌണ്ട് ഫ്ലോറിലുള്ള കോണിപ്പടിയുടെ കീഴെ പട്ടികയും പലകയും വെച്ച് കെട്ടിയുണ്ടാക്കിയ മുറിയില്‍ എത്തും. ഏതാനും ചില സംസാരങ്ങളിലൊതുങ്ങും അവരുടെ കൂടിക്കാഴ്ച.
ഈ മൂന്നുനിലകെട്ടിടത്തിന്റെ കാവല്‍ക്കാരനാണ് ഉണ്ണിയേട്ടന്. പിന്നെ ഉറക്കം നഷ്ടപ്പെടാന്‍ എന്തെങ്കിലും വേണോ? ഉണ്ണിയേട്ടന് എപ്പോഴും ഉണര്‍ന്നിരിക്കും. മതിമറന്ന് ഉറങ്ങുന്ന രീതി പത്തുപന്ത്രണ്ട് വര്‍ഷമായി ഇല്ല. ഇതിനിടെ കിനാക്കള്‍ പോലും വറ്റിയിരുന്നു. ഉറക്കത്തിലേക്കെങ്ങാനും വഴുതിവീണാല്‍ ഞെട്ടിയുണരുന്ന ഉണ്ണിയേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ട്. അത്രയ്ക്കും ജാഗ്രത്തായി ഇമവെട്ടാതെ കണ്ണും കാതും തുറന്നുവെച്ച് ഉണ്ണിയേട്ടന് ആ മൂന്നുനിലകെട്ടിടത്തിന് കാവലിരുന്നു.
ഇതിനിടെ നേരമ്പോക്കേന്നോണം ഉണ്ണിയേട്ടന് തന്റെ വീടിനുസമീപം തുറന്ന ചായക്കട സമീപത്തെ കച്ചവടക്കാര്‍ക്കും ചുമട്ടുത്തൊഴിലാളികള്‍ക്കും ആശ്രയമായി. അഞ്ച് രൂപക്ക് ചായയും പരിപ്പുവടയും കിട്ടുന്ന ഭൂമി മലയാളത്തിലെ ഏക ചായക്കട ഉണ്ണിയേട്ടന്റേതാകും. പലപ്പോഴും പൈസ കൊത്താല്‍ പിന്നെ കണക്ക്കൂട്ടാം എന്നാകും മറുപടി. ഇടക്ക് പലപ്പോഴും ഇവിടെ നിന്ന് കഞ്ഞിയു ചമ്മന്തിയും കഴിക്കാനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ ഇതിനിടക്ക് ഉണ്ണിയേട്ടന് രോഗിയായത് ആരും അറിഞ്ഞില്ല. എല്ലാവര്ക്കും വേണ്ടി ഉറക്കമൊളിച്ച ഉണ്ണിയേട്ടന് വര്‍ഷങ്ങളായിട്ട് ഉറങ്ങിയിട്ടില്ലത്രെ.ന്യൂമോണിയ പിടിച്ച് കിടപ്പിലായ ഉണ്ണിയേട്ടനെ സമീപത്തെ കച്ചവടക്കാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നെ മൂന്ന് ദിവസം ഐ.സി.യുവില്‍ കിടന്നു.നാലാം ദിവസം ഡ്യൂട്ടിക്കെത്തിയ ഞങ്ങള്‍ കേള്‍ക്കുന്നത് ഉണ്ണിയേട്ടന്റെ മരണവാര്‍ത്തയാണ്. മരണം കാത്താണ് മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ. സ്ട്രോങ്ങ് ചായ പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് പിന്നീടുള്ള ദിവസങ്ങളില്‍ കാണാനായത് തലയണയും വിരിയും ബാക്കിയാക്കി ഉണ്ണിയേട്ടന്റെ ഇട്ടേച്ചുപോയ പ്ലാസ്റ്റിക് കട്ടിലാണ്.
2 comments:
-
ബദര്‍ badar said... - ചിലര്‍ അങ്ങിനെയാണ്.. ജീവനേക്കാളും നമ്മെ സ്നേഹിക്കും.. അവരുടെ സ്നേഹം നമ്മള് തിരിച്ചറിയുമ്പോളെക്കും, അവരെ നമുക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ടാവും..
- July 17, 2010 2:41 PM
-
samba said... - jhan sheri vekkunnu badhar..... but unniyettanu aru pakarakkaranakum?
- July 17, 2010 2:54 PM
ഫോര്ലാന് ദ ഗ്രേറ്റ്
Monday, July 12, 2010

സോക്കര്‍ സിറ്റിയിലെ പച്ചപുല്‍മൈതാനത്ത് പന്തുരളുംമുമ്പ് വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ എത്ര പരതിയാലും ഫോര്‍ലാന്റെ പേര് കാണില്ല. പ്രശംസയുടെ കണ്ഡഭാരവും പേറി കക്കയും റൂണിയും ആരാധകക്കൂട്ടത്തില്‍ നൃത്തം വെക്കുമ്പോള്‍ ഫോര്ലാന് ഹൈ ആള്‍ട്ടിറ്റ്യൂഡില്‍ ആളൊഴിഞ്ഞ പോസ്റ്റില്‍ മഴവില്‍കിക്കിന് മൂര്‍ച്ചക്കൂട്ടുകയായിരുന്നു.ശ്രമം ഫലംകണ്ടു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഘാനക്കെതിരെ തൊടുത്ത തീയുണ്ട.ഗോള്‍തൂണുകള്‍ക്കു കീഴെ ട്രപ്പീസുകളിക്കാരനെപോലെ പറന്നുനടക്കുന്ന ഗോളി കിങ്ങ്സ്റ്റണിനും പിടികൊടുക്കാതെ പോയ ജബുലാനി നെയ്ലോണ്‍ വല കീറിമുറിച്ച് പുറത്ത്കടക്കുമെന്ന് തോന്നിച്ചു.പിന്നീടത് സാക്ഷാല്‍ ജര്‍മനിക്കെതിരെയും അമേരിക്കക്കെതിരെയും ഒരിക്കല്‍കൂടി ഫുട്ബാള്‍ലോകം കണ്ടു,മൂക്കത്ത് കൈ വെച്ച്. ദൈവമേ നന്ദി! മെസിയിലും റൊണാള്‍ഡോയിലും ദ്രോഗ്ബയിലും മോഹലസ്യപ്പെട്ട ഞങ്ങള്‍ ഭ്രാന്തിന്റെ വക്കിലായിരുന്നു. തക്കസമയത്ത് നീ ആകാശത്ത് നിന്നിറക്കിയ മന്നയും സല്‍വയുമാണ് ഈ ഫോര്ലാന്. ഈ പൂച്ചക്കണ്ണന് അനുസരണക്കേട് കാണിക്കുന്ന മുടിയെ പിന്നിലേക്ക് വലിച്ച്കെട്ടിയും നിഷ്കളങ്കമായ ചിരിയും സമ്മാനിച്ച് പന്ത് ഗോള്‍വരകടന്ന ശേഷം ഇരുകൈകളും വായുവിലേക്കെറിഞ്ഞ് സഹതാരങ്ങളെ പുല്കാനായി സൈഡ്ബെഞ്ച് ലക്ഷ്യമിട്ടുള്ള റിഥത്തോടെയുള്ള ആ ഓട്ടം ആഫ്രിക്കയുടെ ഓര്‍മകളില്‍ മായാത്ത ഫ്രെയ്മാകും.
നമ്മള് പേര്ചൊല്ലിപഠിക്കുന്ന താരകുമാരന്‍മാരില്‍ പലരും ഇളംവെയിലില്‍ പോലും ചിറകറ്റ് വീഴുമ്പോള്‍ തീ തുപ്പുന്ന സൂര്യനു കീഴെ നടുനിവര്‍ത്തി കളിക്കുന്ന ചിലരെ നാം കാണാതിരുന്നു കൂടാ.ലോകത്തിന്റെ കളിമുറ്റത്ത് വിലാസം നഷ്ടപ്പെട്ട ഒരു രാജ്യത്തെ ഒറ്റക്ക് തോളിലേറ്റി, കീറിമുറിക്കാന്‍ വരുന്ന 'സിംഹങ്ങളെയും','ആനക്കൂട്ടത്തെയും','കാളക്കുറ്റന്‍മാരെയും മലര്‍ത്തിയടിച്ച് നെഞ്ച്വിരിച്ച് വിജയശ്രീലാളിതനാകുമ്പോള്‍ അവര്‍ക്ക് വേണ്ടി കൈയടിക്കാത്തവന്റെ കൈ പിന്നെ പൊങ്ങാതിരിക്കട്ടെ!
ഫോര്ലാന് ഒരു ജനതയുടെ വികാരമായത് അങ്ങനെയാണ്.ശരാശരി കളിക്കാരനായ സുവാരസുപോലും സഭാകമ്പം ഊരിക്കളഞ്ഞ് നിറഞ്ഞ് തുള്ളാന്‍ തുടങ്ങിയത് ഫോര്‍ലാനില്‍ നിന്ന് ആവേശം കുത്തിവെച്ചാണ്.ക്വാര്‍ട്ടറില്‍ ഘാനക്കെതിരെ എക്സ്ട്രാടൈം അന്ത്യത്തോടടക്കുമ്പോള്‍ ഗോള്‍ വരമ്പില്‍ നിന്ന് പന്ത് കൈകൊണ്ട് തടത്തിട്ട സുവാരസ് ഒരേസമയം ഹീറോയോ വില്ലനോ ആയി.പക്ഷേ അസമാവോ എടുത്ത കിക്ക് ബാറില്‍ തട്ടിതിരിച്ചുവന്നത് വിധിയെന്നുമാത്രം പറഞ്ഞുകൂടാ. അത് മുണ്ടാരിയടിച്ചാലും ഗോള്‍ വരകടക്കില്ലായിരുന്നു. കാരണം യവന ദേവന്മാരാണ് അന്ന് ഉറുഗ്വായിക്ക് വേണ്ടി ബൂട്ടുകെട്ടിയത്.ഫോര്ലാന് ദൈവലോകം പോലും പിന്തുണ പ്രഖ്യാപിച്ചു എന്നതിന്റെ തെളിവ്. സെമിയില്‍ ജര്‍മനിയോട് കളിച്ച കളി ഫുട്ബാള്‍ പണ്ഡിതര്‍ ഓര്‍ത്തുവെക്കും. മ്യൂളറുടെ ഗോളിന് മറുപടിയായി മിനിറ്റുകള്‍ക്കകമാണ് നിറയൊഴിച്ചത്. അതും എണ്ണം പറഞ്ഞ രണ്ട് ഗോള്‍. അതിലും ഫോര്ലാന് ഹൃദയം കൊണ്ട് ഒപ്പിട്ടിരുന്നു. ബോക്സില്‍ നിന്ന് ഗോളിക്ക് ലംമ്പമായി എടുത്ത അതി മനോഹരമായ അക്രോബാറ്റിക് ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ കിടന്ന് കിതച്ചു. സെമിര്‍ ഖാദിരി 86^ാം മിനിറ്റില്‍ തപ്പിത്തടഞ്ഞ് ഗോള്‍ കണ്ടെത്തി നീരാളിയെയും ജര്‍മനിയെയും സംരക്ഷിച്ചെങ്കിലും 90^ാം മനിറ്റില്‍ ഫോര്ലാന് എടുത്ത ഫ്രീകിക്ക് വരും നൂറ്റാണ്ടിലും ചില്ലിട്ട് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്നതാണ്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ജര്‍മന്‍ മതില് 'ചീട്ടുകൊട്ടാരം'പോലെ തകരാതിരുന്നത്്.അപ്പോഴേക്കും യവന ദേവന്മാര് ബൂട്ടഴിച്ചിരുന്നു.ഫ്രീകിക്കില്‍ നിന്ന് തുടങ്ങി ഫ്രീകിക്കില്‍ തന്നെ അവസാനിപ്പിച്ച ഫോര്ലാന് പിന്നെ വിയര്‍ത്തൊലിച്ച ജഴ്സി പിഴിഞ്ഞ് മുഖംപൊത്തി.
2 comments:
- G Nidheesh nadery said...
- nalla ezhuth
- July 16, 2010 12:33 PM
- samba said...
- thanks nadery
- July 17, 2010 2:20 PM
ആസ്യ ടീച്ചര്‍
Monday, July 5, 2010

ആക്സമികമായാണ് ആ മരണ വാര്‍ത്ത കണ്ടത്.ഡെസ്ക്കില്‍ ചരമ വാര്‍ത്തകളുമായി കെട്ടി മറിയുമ്പോള്‍ ഇത്തരം നടുക്കങ്ങള്‍ ഇടിത്തീയായി പതിക്കുന്നത് ഇത് രണ്ടാംതവണയാണ്.അന്ന് എനിക്ക് ജനറല്‍ പേജുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുസ് ഒടുങ്ങിയവരുടെ സാമൃാജ്യത്തിലേക്ക് പ്രവേശിക്കേണ്ടി വരാറില്ല. ഇവിടെ തീര്‍ച്ചയായും ഞാന്‍ എത്തിനോക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ഏതോ അദൃശ്യ ശക്തിയുടെ മൌനാനുവാദത്തോടെ എട്ടാം പേജ് മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടതും ഓര്‍മയില്‍ ക്ലാവു പിടിച്ചു തുടങ്ങിയ ചിത്രം തെളിഞ്ഞതും ഒരുമിച്ചാണ്.'ഹജ്ജിന് പോകാന്‍ പോളിയോ എടുത്ത് ശരീരം തളര്‍ന്ന ആസ്യ ടീച്ചര്‍ മരിച്ചു'.ഹെഡിംഗ് വായിച്ചതും പടത്തിലേക്ക് ഒരിക്കല്‍കൂടി എന്റെ കണ്ണുകള്‍ ആഴ്ത്തിയിറക്കി. കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസില്‍വെച്ച് 12 വര്‍ഷം മുമ്പ് എനിക്ക് മനുഷ്യന് സാമൂഹ്യജീവിയാണെന്നതും നാനാത്വത്തില്‍ ഏകത്വവുമൊക്കെ ചൊല്ലിത്തന്ന ആസ്യ ടീച്ചറുടെ മുഖമായിരുന്നു അന്ന് അകം നിറയെ.
വാദിറഹ്മയിലെ ജീവിതത്തിനിടയില്‍ ആസ്യ ടീച്ചര്‍ എനിക്ക് ആവേശവും ആശ്വാസവുമായിരുന്നു.നിര്‍ഭാഗ്യവശാല്‍ 'അണ്ണാച്ചി'എന്ന അപരനാമത്തിലാണ് ടീച്ചറെക്കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങുന്നത്. കൊടിയത്തൂര്‍ പോലുള്ള ' ഇസ്ലാമിക' ഗ്രാമങ്ങളില്‍ ഹിജാബും കൈമുഴുവന്‍ മറയുന്ന ബ്ലൌസും ധരിക്കാത്ത ആസ്യടീച്ചര്‍ അവര്‍ക്ക് നികൃഷ്ട ജീവിയായിരുന്നു. തെല്ല് അത്ഭുതത്തോടെയാണ് ടീച്ചറെ അന്നാട്ടുകാര്‍ വരവേറ്റത്. പക്ഷേ 'ജാഹിലിയ്യാ' നാട്ടില്‍ നിന്ന് കുറുക്കന് തടായിയിലെത്തിയ ഞാന്‍ സ്വന്തം നാട്ടുകാരിയായാണ് ടീച്ചറെ കാണുന്നത്. സത്യത്തില്‍ ടീച്ചറിന്റെ പിറന്ന മണ്ണ് ഇന്നും എനിക്ക് അജ്ഞാതമാണ്. പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടും നാവ് പൊക്കാന്‍ ധൈര്യം വന്നില്ല.
പി.ടി.എം.എച്ച്.എസിലെ അതികായര്‍ വാഴുന്ന 10 ഇയില്‍ നാലാമത്തെ ബഞ്ചില്‍ ഇടത്തേയറ്റത്താണ് എന്റെ സ്ഥാനം. കഴുത്തിന് ഭാരമായി ക്ലാസ് ലീഡര്‍ പദവിയും കൂടെയുണ്ട്.'മണ്ടന്‍മൂല'യില്‍ തൊമ്മന് ഞാനായിരുന്നു. സ്വാഭാവികമായും ടീച്ചറുമായി അടുക്കുന്നത് അങ്ങനെയാണ്. ഉച്ചകഴിഞ്ഞുള്ള മയക്കത്തിനിടെ സാമൂഹ്യപാഠം പിരിയഡില്‍ ചോദ്യവുമായി ടീച്ചര്‍ വരുമ്പോള്‍ ഞാനാകെ കോരിത്തരിക്കും. ഈസി ക്വസ്റ്റ്യന്‍ ചോദിക്കണേ എന്നാകും പ്രാര്‍ഥന. ഉത്തരം മുട്ടിയാല്‍ ഉള്ളംകയ്യില്‍ വീഴുന്ന വടിയെ ഓര്‍ത്തല്ല പേടി. നാണക്കേടാണ്. അല്ലെങ്കിലും ടീച്ചറുടെ ചൂരല്‍ കഷായത്തിന് മധുരമാണ്. പക്ഷേ നാണക്കേടിന്റെ കയ്പ് എത്ര കഴുകിയാലും നാവിന് തുമ്പത്ത് പറ്റിപ്പിടിച്ചിരിക്കും. മിക്കപ്പോഴൂം ശരിയുത്തരം പറയാന്‍ കഴിഞ്ഞത് ടീച്ചര്‍ക്ക് എന്നോടുള്ള മതിപ്പ് കൂട്ടാന്‍ കാരണമായി. ഞാന്‍ യത്തീമാണെന്നും വീട് ആലുവായാണെന്നുമൊക്കെ അറിഞ്ഞപ്പോള്‍ കൂടുതല്‍ വാല്സല്യമായി.ശേഷം എന്നെ ആലുവക്കാരനെന്നേ വിളിക്കൂ. ഇടക്ക് പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അപകര്‍ഷബോധവും ഭീരുത്വവും പറങ്കിമാവിനും പാറക്കൂട്ടങ്ങള്‍ക്കുമിടയിലുള്ള ടീച്ചറിന്റെ വീട്ടിലേക്കുള്ള എന്റെ വഴി മുടക്കി.
നീണ്ട അവധി ദിനങ്ങള്‍ക്കേ ഞാന്‍ വീട്ടില്‍ പോയിരുന്നുള്ളു. മടങ്ങി വന്നാല്‍ വിശേഷങ്ങള്‍ ചോദിക്കുന്ന ടീച്ചര്‍ എനിക്ക് അത്ഭുതമായിരുന്നു. അവസാനമായി സെന്‍ഡ് ഓഫ് ദിനത്തില്‍ ടീച്ചറോട് യാത്ര ചോദിക്കുമ്പോള്‍ എന്റെ ഉള്ളം ഇരുണ്ടിരുന്നു. നല്ല നിലയിലെത്തിയാലും ആസ്യടീച്ചറെയൊന്നും മറക്കരുതെന്ന് പറഞ്ഞ ടീച്ചറിന്റെ വാക്കുകള്‍ ഇപ്പോഴും ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്താറുണ്ട്. 'വാദിറഹ്മയില്‍ വരുമ്പോള്‍ വീട്ടില്‍ വരണം'എന്ന് ആവശ്യപ്പെട്ടെങ്കിലും പലപ്പോഴും തടായിക്കുന്ന് കയറിയിട്ടും ടീച്ചറിന്റെ താഴ്വരയിലേക്ക് ഇറങ്ങാന്‍ മനസ്സ് അനവദിച്ചില്ല. ഇതിനിടയില്‍ ടീച്ചര്‍ തളര്‍ന്നതും എവിടെനിന്നോ എന്റെ ചെവിയിലെത്തിയിരുന്നു. പക്ഷേ ആ കിടപ്പ് മരണത്തിലേക്കുള്ള വഴിയായിരുന്നുവെന്ന് കരുതിയില്ല. ഇതിനിടയില്‍ എപ്പോഴെങ്കിലും ടീച്ചര്‍ എന്നെ ഓര്‍ത്തിരുന്നോ എന്നെനിക്കുറപ്പില്ല. അനേകായിരം ശിഷ്യരില്‍ ഈ മുഖം അത്രപ്പെട്ടെന്ന് മറക്കുമെന്നും ഞാന്‍ വിശ്വസിക്കില്ല. ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ജീവിച്ചിരിക്കെ മരിച്ചവരില്‍ ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിലൊരാള്‍ ടീച്ചറായിരിക്കും.
കാളക്കൂറ്റന്മാര്
Sunday, July 4, 2010

മാഡ്രിഡ് ഫുട്ബാളിന്റെ കര്‍മഭൂമിയാണ്. സാവോപോളോയിലെയും ബ്യൂണസ് അയേഴ്സിലെയും നവജാതശിശുക്കള്‍ക്ക് ഫുട്ബാളിന്റെ മായിക ചലനമാണ് പിച്ചവെക്കാന്‍ കാലുകള്‍ക്ക് ബലമേകുന്നതെങ്കില്‍ മാഡ്രിഡിലെ പൈതലുകളുടെ സഹവാസം ഭൂഗോളത്തിലെ ഫുട്ബാള്‍ ദൈവങ്ങള്‍ക്കൊപ്പമാണ്. അവരുടെ കൌമാരം സ്വദേശികളും 'വരുത്തന്‍മാരുമായ' കാല്‍പന്തിലെ തമ്പുരാക്കന്‍മാര്‍ക്കിടയിലാകും.ലോകത്തെ ഏറ്റവും വിലയുള്ള ബൂട്ടിട്ട കാലുകളാണ് അവരെ പുല്‍മൈതാനങ്ങളിലെ അതിര്‍ത്തികളില്ലാത്ത ലോകത്തേക്ക് സ്വാഗതം ചെയ്യുക. ഫുട്ബാളിനോടുള്ള ഈ അടങ്ങാത്ത ആവേശം മറ്റൊരു രീതിയില്‍ ഞാന്‍ കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്. ലോക ഫുട്ബാളിന്റെ ഭൂപടത്തില്‍ കയറിപ്പറ്റാനാകാതെ മലര്‍ന്നടിച്ചുവീണ നമ്മുടെ രാജ്യത്തെ ഫുട്ബാള്‍ പ്രണയിനികളുടെ കാര്യം ഇതെങ്കില്‍ മാഡ്രിഡിലെ ഫുട്ബാള്‍ ഭ്രാന്ത് ഊഹിക്കാവുന്നതല്ലേയുള്ളൂ. അതും ഇതിഹാസങ്ങള്‍ കൈയെത്തും ദൂരത്ത് പന്ത് തട്ടുമ്പോള്‍...
സ്പാനിഷ് ലീഗ് =
സ്പെയിന്
റയല്‍ മാഡ്രിഡ്,ബാഴ്സലോണ,വിയ്യാറയല്‍, അത്ലറ്റികോ മാഡ്രിഡ്,വലന്‍സിയ സ്പാനിഷ് ലീഗിലെ ഈ അതികായന്മാരെ അണിനിരത്തിയാല്‍ സ്പെയിന് എന്ന ദേശിയ ടീമായി. ഫുട്ബാളിലെ 'ജീവവായു' കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഷെയര്‍മാര്‍ക്കറ്റ് ഇടിയുകയും ഉയരുകയും ചെയ്യുന്ന രാജ്യമാണ് സ്പെയിന് എന്നോര്‍ക്കണം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍ വന്നടിയുന്ന ലീഗാണ് അവരുടേത്. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും കൊണ്ടും കൊടുത്തും കളിച്ചവരാണ് സ്പെയിനിലെ മിക്ക കളിക്കാരും. രണ്ടുപേര്‍ മാത്രമേ സ്പെയിനിനു പുറത്ത് പന്ത് തട്ടുന്നവരായുള്ളൂ. ലിവര്‍പൂളിന്റെ ഒമ്പതാംനമ്പര്‍താരം ഫെര്‍ണാണ്ടോ ടോറസും ആര്‍സണലിന്റെ മിഡ്ഫീല്‍ഡര്‍ ജനറല്‍ ഫാബ്രിഗാസും. ബാക്കി സൈഡ് ബെഞ്ചിലിരിക്കുന്ന 'ദൈവങ്ങള്‍' ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം നാട്ടിലെ വിവിധ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടുന്നവരാണ്. സ്പെയിനിന് ഏറ്റവും അനുകൂലമായി കാണുന്ന ഘടകം ഇതാണ്. മിക്കവാറും ഒരേ ശൈലിയില്‍ പന്തുതട്ടുന്നവരായതിനാല്‍ കോച്ച് സ്വദേശി തന്നെയായ വിസെന്റ് ദെല്‍ബോസ്ക് ഗോണ്‍സെയ്ലിസിന് കാര്യങ്ങള്‍ എളുപ്പമായി. ഇത്തരം ഘട്ടങ്ങളില്‍ ടീം കോച്ച് അനുഭവിക്കുന്ന സമ്മര്‍ദം കളിക്കാരനും കോച്ചെന്ന നിലയിലും എനിക്ക് ഊഹിക്കാനാകും. വ്യത്യസ്ത ക്ലബുകളില്‍ കളിക്കുന്ന ഇവരെ രാജ്യത്തിനുവേണ്ടി ബാലന്‍സ്ഡ് ടീം ആക്കി മാറ്റിയെടുക്കേണ്ട റിസ്കേ ഗോണ്‍സെയ്ലിസിനുള്ളൂ. അതിനൊക്കെ പുറമെ കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് പ്രധാനം. എന്റെ കരിയറില്‍ ഞാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത് ഈയൊരു ഘടകത്തിനാണ്. ഈ രണ്ടുകാര്യങ്ങളില്‍ ഗോണ്‍സെയ്ലിസ് വിജയം കണ്ടാല്‍ ഫിഫ കപ്പ് മാഡ്രിഡിലെ ഷോക്കേഴ്സില്‍ വിശ്രമിക്കും.
റാങ്കിംഗില്‍ ഒന്നാമത്
അര്‍ജന്റീനയോ
ബ്രസീലോ അല്ല ...
നിലവിലെ ഫോമില്‍ ഈ കാളക്കൂറ്റന്മാരെ ആര്‍ക്കാണ് പിടിച്ചുകെട്ടാനാവുക? 2007 ^മുതല്‍ നടന്ന 35 അന്തരാഷ്ട്ര മല്‍സരങ്ങളില്‍ ഒന്നില്‍പോലും ഈ രാജ്യം തോല്‍വിയറിഞ്ഞിട്ടില്ല. സമനിലയില്‍ പിരിഞ്ഞ രണ്ടുമല്‍സരത്തില്‍ ഒന്ന് സാക്ഷാല്‍ ബ്രസീലിനോടാണെന്നറിയുമ്പോഴേ സ്പെയിനിന്റെ കുതിപ്പ് അളക്കാനാകൂ. ഇവര്‍ കെട്ടുകെട്ടിച്ചവരില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇറ്റലി, ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ കൊലകൊമ്പന്മാരും പെടും. ഒരുകാര്യം നമ്മള് മനസ്സിലാക്കണം ,ഇന്ന് ലോക ഫുട്ബാള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനയോ ബ്രസീലോ ഇറ്റലിയോ അല്ല ഐകര്‍ കാസിയാസ് നയിക്കുന്ന ഈ ചുള്ളന്‍സംഘമാണ്. എല്ലാ വേള്‍ഡ് കപ്പിലും ആരംഭശൂരത്വവും പേറി മലപോലെവന്ന് എലിയായി മടങ്ങുന്ന സ്പെയിനിനെയാണ് നാം കാണാറുള്ളത്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അത്രക്ക് കെട്ടുറപ്പുള്ള ടീമാണ് അവരുടേത്. ദക്ഷിണാഫ്രിക്കയില്‍ അത് നേടിയില്ലെങ്കില്‍ പിന്നെ എന്ന് എന്ന ചോദ്യം മാത്രമേ ബാക്കിയാവുന്നുള്ളൂ. ഇനി സ്പാനിഷ് ദുരന്തം ആവര്‍ത്തിക്കുകയാണെങ്കില്‍ അവരൊഴുക്കുന്ന കണ്ണീര് വര്‍ഷങ്ങളോളം തുടരും. 1986ല്‍ സെമിയില്‍ എത്തിയതാണ് ഇവരുടെ ഇതുവരെയുള്ള എടുത്തുപറയാവുന്ന നേട്ടം.
ലോകത്തെ സുപ്രധാന ലീഗ് മല്‍സരങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങള്‍ക്കെല്ലാം ലോകകപ്പ് നേടാനായിട്ടും റയലും ബാഴ്സയും രഥമേറുന്ന സ്പെയിനിന് ഫിഫകപ്പ് അന്യം നില്‍ക്കുന്നത് എങ്ങനെ നീതീകരിക്കൂം? ഈ കളങ്കം ഇത്തവണ അവര്‍ കഴുകിക്കളയുമെന്നാണ് എന്റെ ഉറച്ച പ്രതീക്ഷ. അതിന്റെ ശുഭസൂചനയാണ് 2008ലെ യൂറോകപ്പ് വിജയം. എങ്ങനെയെങ്കിലും റിസല്‍റ്റ് ഉണ്ടാക്കുക എന്നതിനപ്പുറം ചേതോഹരമായ ഫുട്ബാള്‍ കളിച്ച് എതിരാളികളുടെ പോലും കൈയടി വാങ്ങി ജയിക്കുന്നതാണ് സ്പെയിനിന്റെ രീതി. കുറിയ പാസുകളില്‍ ഒരേസമയം കളിയുടെ വേഗം കൂട്ടിയും കുറച്ചുമുള്ള സ്പാനിഷ് ശൈലി ദക്ഷിണാഫ്രിക്കയില്‍ ആരാധകരെ സൃഷ്ടിക്കുമെന്നുറപ്പ്.
ഈ ലൈനപ്പ് ഏത്
കോച്ചിനെയാണ്
ഭ്രമിപ്പിക്കാത്തത്?
ചിലി,സ്വിറ്റ്സര്‍ലാന്‍ഡ്,ഹോണ്ടുറാസ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് സ്പെയിനിന് രണ്ടാം റൌണ്ടിലെത്തണമെങ്കില്‍ അധികം വിയര്‍ക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. മഹത്തായ ലക്ഷ്യത്തിലേക്ക് അവര്‍ ഒഴുകി വരുന്നത് കാണേണ്ട കാഴ്ചയാണ്. പോര്‍ക്കളത്തില്‍ ശത്രുപക്ഷത്തെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി അന്തിമപേരാട്ടത്തില്‍ ലോക ഫുട്ബാളിനെ തങ്ങളുടെ കാല്ക്കീഴിലാക്കി കിരീടം മാറോടണക്കാന്‍ സ്പാനിഷ് സംഘം കൌണ്ട്ഡൌണ് തുടങ്ങിക്കഴിഞ്ഞു.
എന്തിനും പോന്ന ലൈനപ്പ് ആണ് ഇവരുടെ ശക്തി. ക്യാപ്റ്റന്റെ ആം റിബണ്‍ അണിയുന്ന 29 കാരന് ഐകര്‍ കാസിയാസ് നേതൃത്വം നല്കുന്ന സംഘത്തിലെ അന്തിമ ഇലവനെ തീരുമാനിക്കുക കോച്ചിന് ഒന്നൊന്നര പണിയാകും. ഒരുകാര്യം നമ്മള് ഫുട്ബാള്‍ പ്രേമികള്‍ മറക്കരുത് ,സ്പെയിന് എന്ന രാജ്യത്തെ ഫുട്ബാള്‍ പ്രേമികള്‍ കേട്ടുതുടങ്ങിയത് റൌള്‍ ഗോണ്‍സാലസിലൂടെയാണ്. റയല്‍ ക്യാപ്റ്റനായിരുന്ന റൌളിന് പോലും വേള്‍ഡ് കപ്പ് സ്ക്വാഡില്‍ സീറ്റ് കിട്ടിയില്ലെന്നറിയുക. അത്രക്കുണ്ട് സംഘത്തിലെ പ്രതിഭാ ധാരാളിത്തം.
യൂറോകപ്പില്‍ സ്പെയിനിനെ വിജയത്തിലേക്ക് നയിച്ച കാസിയാസ് രാജ്യത്തിനുവേണ്ടി കോട്ടകാത്ത 82 മാച്ചുകളില്‍ 42എണ്ണത്തിലും കാസിയാസിന്റെ പോസ്റ്റില്‍ പന്തടിച്ചുകയറ്റുന്നതില്‍ എതിരാളികള്‍ പരാജയപ്പെട്ടു. പെനാല്‍ട്ടി തടുക്കുന്നതിലും പേരുകേട്ട കാസിയാസ് റയലിന്റെ ഗോള്‍വല സൂക്ഷിപ്പുകാരാന്‍ കൂടിയാണ്. പ്രതിഭാധനരായ കാര്‍ലോസ് പുയോള്‍, സെര്‍ജിയോ റാമോസ്, മാര്‍ക്കോസ് സെന്ന തുടങ്ങിയവര്‍ തീര്‍ക്കുന്ന പ്രതിരോധത്തില്‍ പെട്ടെന്നൊരു വിള്ളല്‍ വീഴ്ത്തുക അസാധ്യമാകും. ഡിഫന്‍ഡറുടെ എല്ലാ ക്വാളിറ്റിയും സമ്മേളിച്ച പുയോള്‍ ഗോളടിപ്പിക്കുന്നതിലും മിടുക്കനാണ്. സാവി ഹെര്‍ണാണ്ടസ്, ഡേവിഡ് സില്‍വ, ഇനയസ്റ്റ,സാവി അലോണ്‍സോ മധ്യനിര അടക്കിഭരിക്കുന്ന ഈ സംഘം ഏത് കോച്ചിനെയും ഭ്രമിപ്പിക്കും. ഇവര്‍ കൃത്യമായി എത്തിക്കുന്ന പന്ത് വലയിലേക്ക് തിരിച്ചുവിടേണ്ട പണിയെ സ്ട്രൈക്കര്‍മാര്‍ക്കുള്ളൂ. മുന്‍നിരയില്‍ കളിക്കുന്ന ടോറസ്^വിയ സഖ്യത്തില്‍ ആരാണ് മുമ്പന്‍ എന്നതിലേ തര്‍ക്കം വേണ്ടൂ. എതിര് പ്രതിരോധത്തില്‍ ആഞ്ഞടിക്കുന്ന എല്‍നിനോ (ടോറസ്) എതിര് ടീമിന്റെ വേര് ഒറ്റക്ക് പിഴുതെറിയാന്‍ ശക്തിയുള്ളവനാണെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടാണ്.എനിക്ക് ആശങ്കയുള്ളത് അദ്ദേഹത്തിന്റെ പരിക്കിലാണ്. ഇപ്പോള്‍ ശത്രുപാളയം അദ്ദേഹത്തിന്റെ പരിക്കില്‍ ആശ്വസിക്കുന്നുണ്ടാകണം. യൂറോകപ്പില്‍ ജര്‍മനിക്കെതിരെ വിജയഗോള്‍ നേടിയ ടോറസ് പരിക്കുമാറി ഗ്രൌണ്ടിലെത്തിയാല്‍ പിടിച്ചുകെട്ടുക ദുഷ്കരമാകും.രണ്ട് ഡിഫന്‍ഡര്‍മാരെ അതിന് ചുമതലപ്പെടുത്തിയാലും അവന് കെട്ടുപൊട്ടിക്കും. ഫ്ലക്സിബിള്‍ പ്ലയറാണവന്‍. 2003ല്‍ ദേശീയ ടീമിലെത്തിയ ഈ സ്വര്ണമുടിക്കാരന് ഒരിക്കല്‍പോലും മഞ്ഞയും ചുവപ്പും കലര്‍ന്ന ദേശീയകുപ്പായം അഴിക്കേണ്ടിവന്നിട്ടില്ല. ഏഴുവര്‍ഷം അത്രവലിയ കാലയളവ് അല്ലെങ്കിലും ഇതിനിടയില്‍ തന്റെ അസ്തിത്വം അരക്കിട്ടുറപ്പിക്കുക ശ്രമകരമാണ്. പ്രത്യേകിച്ച് യൂറോപ്പിനെ സംബന്ധിച്ചേടത്തോളം ഓരോ ദിവസവും പ്രതിഭകളായ സ്ട്രൈക്കര്‍മാര്‍ വെളിച്ചം കാണുമ്പോള്‍. നമ്മുടെ നാട്ടിലെ മുന്‍നിരകളിക്കാര്‍ക്ക് പഞ്ഞമുള്ളൂ. എന്നാല്‍ ടോറസിനെക്കാളും അപകടകാരിയാകും വിയ എന്ന് ഫുട്ബാള്‍ മതം വിലയിരുത്തുന്നു. റൌളിനെ പിന്തള്ളി ടീമിലെത്തിയതുമാത്രം മതി വിയയുടെ പ്രതിഭയളക്കാന്‍. കഴിഞ്ഞ യൂറോകപ്പിലെ ടോപ്പ് സ്കോററാണ് ഈ ഗോള്‍ഡന്‍ ബോയി. ക്രിസറ്റ്യാനോ,മെസി,റൂണി ഇവര്‍ക്കൊപ്പം സുവര്‍ണ പന്തിലേക്കുള്ള വഴിയില്‍ വിയയുണ്ടാകുമെന്ന് തീര്‍ച്ച. ദേശീയ ടീമിനായി 54 കളിയില്‍ നിന്ന് 36 ഗോളുകള്‍ വിയ ഇതിനകം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു.
22 കാരനായ ഫാബ്രിഗാസാണ് ഗോണ്‍സെയ്ലിസിന്റെ മറ്റൊരു വജ്രായുധം. മധ്യനിരയില്‍ ഫാബ്രിഗാസ് കാല്കൊണ്ട് നെയ്തെടുക്കുന്ന തന്ത്രങ്ങള്‍ക്കനുസരിച്ചാകും കളിയുടെ വേഗം നിയന്ത്രിക്കുക. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ ചാട്ടൂളിയായ ഫാബ്രിഗാസിനെ 16ാം വയസ്സിലാണ് ആഴ്സന്‍ വെംഗര്‍ ടീമിലെടുക്കുന്നത്. ചുരുങ്ങിയ പ്രായത്തില്‍ ലോക ഫുട്ബാളിലെ കളിയിടങ്ങളില്‍ തിരുത്താനാവാത്ത വിധം സ്വന്തം വിലാസം എഴുതിച്ചേര്‍ത്ത ഫാബ്രിഗാസില്‍ നിന്ന് നമ്മുക്ക് ഒരുപാട് പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ ഇത്തവണ സ്പെയിന് എല്ലാം അനുകൂലമാണ്. ക്വാര്‍ട്ടറും സെമിയും കടന്ന് കലാശക്കൊട്ടില്‍ അവര്‍ ബ്രിസീലിനോട് മുട്ടട്ടെ എന്നാണ് എന്റെ ആഗ്രഹം. എങ്കില്‍ എന്നും ഓര്‍ത്തുവെക്കാന്‍ ഇരുണ്ട ഭൂഖണ്ഡം സമ്മാനിക്കുന്ന സമ്മോഹന വിരുന്നാകും അത്.
എന്‍.കെ റിയാസ്
link ഇല്ലാതെ പ്രാവ് പറന്നപ്പോള്‍...
Saturday, July 3, 2010

അന്ന് നേരത്തേ പേജ് ആയതാണ്.ഒരു മണിക്ക് പത്രം അടിക്കണമെന്ന് ന്യൂസ് എഡിറ്ററില്‍ നിന്ന് നിര്‍ദേശം. 12.50^ നെങ്കിലും അവസാനിപ്പിക്കണമെന്ന് കരുതിയാണ് മൌസും ഫയലും കൈയിലെടുത്തത്.കാര്യങ്ങളൊക്കെ കൈയെത്തും ദൂരത്ത് തന്നെയായിരന്നു.
എന്നാല്‍ 12.30 ആയപ്പോള്‍ ഒന്നാംപേജ് കൊലച്ചതിയുമായി നിരാഹാരം തുടങ്ങി. പ്രസില്‍ നിന്ന് കാലന്‍മുജീബിന്റെ കോള്‍.സമയമായി! എവിടെ പേജ്? ''ടാ പേജ് വിട്ടിട്ട് മണിക്കൂറുകളായി, നീ ആദ്യം സിസ്റ്റം ഓപ്പണാക്ക്...'ആര്‍ട്ടിസ്റ്റ് കയര്‍ത്തു. പത്ത് മിനിട്ട് കഴിഞ്ഞ്വീണ്ടും കോള്‍. പേജ് പ്രിന്റ് വിടാനാകുന്നില്ല. പിന്നീട് അവിടെ നടന്ന സമ്മര്‍ദങ്ങള്‍ വരച്ചിടാന്‍ കീബോര്‍ഡിലെ ലെറ്ററുകള്‍ തികയാതെ വരും. ഇവിടെ പടിച്ച പണികളൊക്കെ പയറ്റി. ഞങ്ങള്‍ കൊടും മഴയത്ത് നിന്നും ഇരുന്നും വിയര്‍ക്കുമ്പോള്‍ അവിടെ മദര്‍ ഡസ്കില്‍ അവര്‍ 'ഫ്ലോപ്പന്‍ റൂണിക്കായി' വാതുവെക്കുകയാണ്. (^ഫ്ലാഷ് ബാക്ക് ^അഴകിയ രാവണനില്‍ ശ്രീനിവാസന് മമ്മുട്ടിക്ക് മുന്നില്‍ 'ചിറകൊടിഞ്ഞ കിനാക്കള്‍'വിവരിക്കുമ്പോള്‍ മനസില്‍ തെളിയുന്ന വിഷ്വലുകള്‍ സാക്ഷി!)
അവസാനം കൊച്ചിയില്‍ നിന്ന് സലീംക്കയുടെ സേവനം തേടാമെന്നുറച്ചു.സലീംക്ക ഫോമാകാന്‍ സമയമെടുത്തു. ഉടായിപ്പുകളുടെ ആശാനായതിനാല്‍ ഞങ്ങള്‍ പാമ്പന്‍ പാലത്തെപോലെ സലീമിക്കയില്‍ വിശ്വസിച്ചു. അവസാനം കള്ളന് പേജില്‍ തന്നെയുണ്ടെന്ന് മനസ്സിലായി. അന്ന് പത്രം അഡീഷ്ണല്‍ കോപ്പി അടിക്കുന്നതിനാല്‍ പബ്ലിഷറുടെ കുറിപ്പ് കൊടുത്ത കോളത്തിലെ എംബ്ലമാണ് പ്രശ്നക്കാരന്‍.അതിലെ പ്രാവിന് link ഇടാന്‍ കേഴിക്കോട്ടേ കളിപ്രേമികള്‍ മറന്നതാണ് പ്രിന്റ് മസില് പിടിക്കാന്‍ കാരണം.
ഇപ്പോള്‍ സമയം ഒന്നിനോടടക്കുന്നു. ഇനി പ്രാവിന്റെ link തേടി കോഴിക്കോട്ടെത്തെണം.എന്തായാലും അവരെ ബുദ്ധിമുട്ടിക്കേണ്ട. അവസാനം തല്‍സ്ഥാനത്ത് പുതിയ പ്രവിനെ പ്രതിഷ്ഠിക്കാമെന്ന് തീരുമാനിച്ചു.അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ പ്രാവിനെ link നല്കി പറപ്പിച്ചുനോക്കി.പത്ത് മിനിട്ട് വൈകിയാണെങ്കിലും പ്രാവിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഇളം ചൂടുമായി റീല്‍ കറങ്ങിത്തുടങ്ങിയപ്പോളാണ് തൊണ്ടയില്‍ ശ്വാസം ഓടിത്തുടങ്ങിയത്.അല്ലെങ്കില്‍ അന്ന് പലരുടെയും link പോയേനെ...
2 comments:
- G Nidheesh nadery said...
- shariyaa pravinum samadhaanam nasippikkan kazhiyum
- July 10, 2010 1:20 PM
- samba said...
- oru pravinum pani kalyanakum!
- July 11, 2010 3:01 PM
Subscribe to:
Posts (Atom)