Wednesday, September 15, 2010

ചങ്ങാതി - സലീല്‍ ഇബ്രാഹിം


“You think that you an insignificant, while there is a great universe contained in you.”
സലീല്‍ ഇബ്രാഹിം 
saleelibrahim@gmail.com
റിയാസിക്കയുടെ ചങ്ങാതി  സലീല്‍ ഇബ്രാഹിം അയച്ചു തന്ന  കുറിപ്പും ഫോട്ടോകളും ഇവിടെ ചേര്‍ക്കുന്നു 

ആസ്യ ടീച്ചര്‍
ആക്സമികമായാണ് ആ മരണ വാര്‍ത്ത കണ്ടത്.ഡെസ്ക്കില്‍ ചരമ വാര്‍ത്തകളുമായി കെട്ടി മറിയുമ്പോള്‍ ഇത്തരം നടുക്കങ്ങള്‍ ഇടിത്തീയായി പതിക്കുന്നത് ഇത് രണ്ടാംതവണയാണ്.അന്ന് എനിക്ക് ജനറല്‍ പേജുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുസ് ഒടുങ്ങിയവരുടെ സാമൃാജ്യത്തിലേക്ക് പ്രവേശിക്കേണ്ടി വരാറില്ല. ഇവിടെ തീര്‍ച്ചയായും ഞാന്‍ എത്തിനോക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ഏതോ അദൃശ്യ ശക്തിയുടെ മൌനാനുവാദത്തോടെ എട്ടാം പേജ് മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടതും ഓര്‍മയില്‍ ക്ലാവു പിടിച്ചു തുടങ്ങിയ ചിത്രം തെളിഞ്ഞതും ഒരുമിച്ചാണ്.'.. ........ ........ ഇതിനിടയില്‍ ടീച്ചര്‍ തളര്‍ന്നതും എവിടെനിന്നോ എന്റെ ചെവിയിലെത്തിയിരുന്നു. പക്ഷേ ആ കിടപ്പ് മരണത്തിലേക്കുള്ള വഴിയായിരുന്നുവെന്ന് കരുതിയില്ല. ഇതിനിടയില്‍ എപ്പോഴെങ്കിലും ടീച്ചര്‍ എന്നെ ഓര്‍ത്തിരുന്നോ എന്നെനിക്കുറപ്പില്ല. അനേകായിരം ശിഷ്യരില്‍ ഈ മുഖം അത്രപ്പെട്ടെന്ന് മറക്കുമെന്നും ഞാന്‍ വിശ്വസിക്കില്ല. ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.   http://riyasikka.blogspot.com/2010/09/blog-post_140.html
ഈ കുറിപ്പ് റിയാസ്  എഴുതിയതാണ്, അവന്‍ പഠിച്ച ഓര്‍ഫനേജിലെ ടീച്ചറിന്റെ മരണം അവന്‍ അറിഞ്ഞത് പത്ത്രത്തിലൂടെയാണ്, അവന്‍ ആ കുറിപ്പില്‍ എഴുതിയ അവസാന വരിയാണ് ഇപ്പോള്‍ എനിക്കും എഴുതാന്‍ തോന്നുന്നത് "" ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.""




1 comment:

  1. ഈ കുറിപ്പ് റിയാസ് കുറച്ചു മുന്‍പ് എഴുതിയതാണ്, അവന്‍ പഠിച്ച ഓര്‍ഫനേജിലെ ടീച്ചറിന്റെ മരണം അവന്‍ അറിഞ്ഞത് പത്ത്രത്തിലൂടെയാണ്, അവന്‍ ആ കുറിപ്പില്‍ എഴുതിയ അവസാന വരിയാണ് ഇപ്പോള്‍ എനിക്കും എഴുതാന്‍ തോന്നുന്നത് "" ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.""

    ReplyDelete